Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2025 3:46 PMUpdated On
date_range 6 April 2025 3:55 PMപാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; അമ്മക്ക് പരിക്ക്
text_fieldsbookmark_border
പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംകോട് സ്വദേശി അലൻ (28) ആണ് മരിച്ചത്. കണ്ണാടൻചോലയ്ക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. അലന്റെ അമ്മ വിജിയ്ക്കും പരിക്കുണ്ട്. ഇവർ ചികിത്സയിലാണ്.
രാത്രി എട്ടോടെയാണ് സംഭവം. കടയില്‍ പോയി വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയാണ് അമ്മയെയും മകനെയും കാട്ടാന ആക്രമിച്ചത്. വിജിക്ക് തോളെല്ലിനാണ് പരിക്കേറ്റത്. അലന്‍റെ മൃതദേഹം ജില്ല ആശുപത്രിയിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story