Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bike snatching
cancel
camera_alt

representative image

Homechevron_rightNewschevron_rightKeralachevron_right​കുടിവെള്ളം...

​കുടിവെള്ളം ചോദിച്ചെത്തിയ യുവാക്കൾ മാല തട്ടിപ്പറിച്ചു; പരിക്കേറ്റ വയോധിക​ ആശുപത്രിയിൽ

text_fields
bookmark_border

ചെങ്ങന്നൂർ (ആലപ്പുഴ): കുടിവെള്ളം ചോദിച്ച്​ ബൈക്കിലെത്തിയ യുവാക്കൾ വയോധികയുടെ സ്വർണമാല തട്ടിപ്പറിച്ച്​ രക്ഷപ്പെട്ടു. വെൺമണി വാലിൽ വീട്ടിൽ കുഞ്ഞുകുട്ടിയുടെ ഭാര്യ ചിന്നമ്മയുടെ (72) സ്വർണമാലയാണ്​ തട്ടിപ്പറിച്ചത്​.

വീട്ടിലെ കിണറ്റിൽനിന്ന്​ വെള്ളം കോരുകയായിരുന്നു ചിന്നമ്മ. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ ഇവർ കോരിക്കൊടുത്തു. ഇത്​ വാങ്ങികുടിച്ച ശേഷമാണ് ബൈക്കി​െൻറ പിന്നിലിരുന്ന യുവാവ് ഒന്നര പവ​െൻറ മാല പൊട്ടിച്ചെടുത്തത്.

ഇതിനിടെ മാല കമ്മലിൽ കുടുങ്ങി മുറുകി ചെവി മുറിയുകയും ചെയ്തു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൾസർ ബൈക്ക്​ ഒടിച്ചയാൾ ഹെൽമെറ്റും പുറകിലിരുന്നയാൾ മാസ്കും ധരിച്ചിരുന്നു. സമീപത്തെ സി.സി.ടി.വിയിൽ ദൃശ്യം പതിഞ്ഞെങ്കിലും ചിത്രം വ്യക്തമല്ല. വെൺമണി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newschengannursnatch
News Summary - Young men snatch chain and Injured elderly hospitalized
Next Story