യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവം; ഡോക്ടറുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു
text_fieldsകട്ടപ്പന: യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചസംഭവത്തിൽ പൊലീസ് പുറ്റടി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെയും യുവതിയുടെ ഭര്‍ത്താവിെൻറയും ബന്ധുക്കളുടെയും മൊഴിയെടുത്തു.
രക്തസ്രാവത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. യുവതിയുടെ മരണകാരണം സംബന്ധിച്ച് പോസ്റ്റ്മോർട്ടം നടത്തിയ മെഡിക്കൽ സംഘത്തിെൻറ റിപ്പോർട്ട് വന്നാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാവൂ എന്ന് കട്ടപ്പന ഡിവൈ.എസ്.പി പറഞ്ഞു.
ഇതിന് മുമ്പായാണ് യുവതിയുടെ ഭര്‍ത്താവില്‍നിന്ന് ബന്ധുക്കളില്‍ നിന്നും കട്ടപ്പന ഡിവൈ.എസ്.പി എന്‍.സി. രാജ് മോഹെൻറ നേതൃത്വത്തില്‍ മൊഴിയെടുത്തത്. കട്ടപ്പന സുവര്‍ണഗിരി കരോടന്‍ ജോജിെൻറ ഭാര്യ ജിജിയാണ് മരിച്ചത്.
മരണം സംഭവിച്ച ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയും എടുത്തിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജിലാണ് യുവതിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഒക്ടോബര്‍ 23നായിരുന്നു സംഭവം. നാലുമാസം ഗര്‍ഭിണിയായിരുന്ന ജിജിയെ രക്തസ്രാവത്തെ തുടര്‍ന്നാണ് പുറ്റടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, പിന്നീട് യുവതിയും കുഞ്ഞും മരിച്ചെന്ന അറിയിപ്പാണ് പുറത്തു കാത്തുനിന്ന ബന്ധുക്കള്‍ക്ക് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.