ഭർത്താവിെൻറ കൊലക്കത്തിക്ക് മുന്നിൽ മുഹ്സില പിടഞ്ഞില്ലാതായത് വിവാഹത്തിെൻറ പുതുമ മാറും മുമ്പ്
text_fieldsഎടവണ്ണ: ഭർത്താവിെൻറ കൊലക്കത്തിക്ക് മുന്നിൽ മുഹ്സില പിടഞ്ഞില്ലാതായത് വിവാഹജീവിതത്തിെൻറ പുതുമ മാറും മുമ്പ്. ആറുമാസം മുമ്പാണ് കൊടിയത്തൂർ സ്വദേശി ഷഹീറുമായി ഊർങ്ങാട്ടിരി ചൂളാട്ടിപ്പാറ കുരിക്കലംപാട് സ്വദേശിനി മുഹ്സിലയുടെ വിവാഹം നടന്നത്. സന്തോഷകരമായ ജീവിതമായിരുന്നു തുടക്കത്തിൽ.
പിന്നീട് ഷഹീറിെൻറ സംശയരോഗമാണ് കൊടുംക്രൂരതയിലേക്ക് നയിച്ചതെന്ന് പറയുന്നു. ഇരുവർക്കുമിടയിൽ അസ്വാരസ്യമുണ്ടായിരുന്നതായി യുവതിയുടെ ബന്ധുക്കൾ പറയുന്നു. സംഭവത്തിെൻറ ഞെട്ടലിൽനിന്ന് മുഹ്സിലയുടെ കുടുംബവും ബന്ധുക്കളും ഇനിയും മോചിതരായിട്ടില്ല. കഴിഞ്ഞദിവസമാണ് മുഹ്സില സ്വന്തം വീട്ടിൽനിന്ന് കൊടിയത്തൂരിലെ ഭർതൃവീട്ടിലെത്തിയത്. ഭർതൃഗൃഹത്തിലേക്ക് പോകാൻ താൽപര്യമുണ്ടായിരുന്നില്ലെങ്കിലും വീട്ടുകാരുടെ സമ്മർദത്തിന് വഴങ്ങിയാണ് പോയതെന്നും ബന്ധുക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.