വസ്ത്ര വ്യാപാരശാല പരിശീലനകേന്ദ്രത്തില്‍ യുവതിക്ക് ക്രൂരമർദനം; അഞ്ചുപേർക്കെതിരെ കേസ്
text_fieldsഅടൂര്‍: വസ്ത്ര വ്യാപാരശാലയില്‍ പരിശീലനത്തിനെത്തിയ യുവതിയെ മർദിച്ചതായി പരാതി. അടൂര്‍ ഒലീവിയ ഡിസൈന്‍ സെന്ററിന്റെ പരിശീലന സെന്ററില്‍ വ്യാഴാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. മർദനത്തില്‍ പരിക്കേറ്റ കൊല്ലം ചടയമംഗലം സ്വദേശി ശ്രീലക്ഷ്മി (22) അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
സ്ഥാപനത്തിലെ ജീവനക്കാരായ ജിജിമോള്‍, ബെന്‍സിയ ജോണ്‍, ദേവിക കൃഷ്ണ, ജിഷാമോള്‍, ജയലക്ഷ്മി എന്നിവര്‍ക്കെതിരെ അടൂര്‍ പൊലീസ് കേസടുത്തു. നെഞ്ചിന്റെ ഭാഗത്താണ് ഇടിച്ച് പരിക്കേൽപിച്ചത്. മര്‍ദനത്തിനിരയായ ശ്രീലക്ഷ്മി പറയുന്നതിങ്ങനെ: ‘‘അടൂര്‍ ബൈപാസിനു സമീപത്തെ വീട് കേന്ദ്രീകരിച്ചാണ് ഒലീവിയ വസ്ത്രവ്യാപാരശാലയുടെ പരിശീലനകേന്ദ്രം. സമൂഹമാധ്യമത്തിൽ പരസ്യം കണ്ടാണ് ഇവിടേക്ക് ജോലിക്ക് വന്നത്. 25,000 രൂപ ലഭിക്കുമെന്നായിരന്നു വാഗ്ദാനം. പക്ഷേ, പരിശീലനസമയത്ത് ഈ തുക നല്കുകയില്ലെന്ന് പറഞ്ഞതാണ് സംഭവങ്ങള്‍ക്ക് തുടക്കം. ജീവനക്കാരുമായി വാക്തര്ക്കമുണ്ടാവുകയും തുടര്‍ന്ന് മർദനത്തില്‍ കലാശിക്കുകയുമായിരുന്നു’’. മര്‍ദനത്തിനിരയായ ശ്രീലക്ഷ്മി ഗൂഗ്ള്‍ ലൊക്കേഷന്‍ മുഖേന അടൂര്‍ ഡിവൈ.എസ്.പിയെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മര്‍ദനസമയത്ത് ഒലീവിയ ഉടമയും ഭാര്യയും സ്ഥലത്തുണ്ടായിരുന്നതായി ശ്രീലക്ഷ്മി പറയുന്നു. മൂന്നുവര്‍ഷം മുമ്പ് ശമ്പളം ചോദിച്ച ജീവനക്കാരിയെ കടക്കുള്ളില്‍ മര്‍ദിച്ച കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം എടുത്ത് കേസില്‍ പ്രതികളായ ഒലീവിയ ഉടമ, ഭാര്യ എന്നിവരെ ജാമ്യം നല്കി വിട്ടയച്ചത് ഏറെ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.