കടലിെൻറ മക്കൾക്ക് ബിഗ് സല്യൂട്ട് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പ്രളയക്കയത്തിൽ ആയിരക്കണക്കിന് ജീവനുകൾക്ക് രക്ഷാമാർഗം ഒരുക്കിയ മത്സ്യത്തൊഴിലാളികൾക്ക് കേരളത്തിെൻറ ‘ബിഗ് സല്യൂട്ട്’ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യത്തൊഴിലാളികളെ ആദരിക്കാൻ തിരുവനന്തപുരത്ത് സർക്കാർ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്താണ് മുഖ്യമന്ത്രി കടലിെൻറ മക്കൾക്ക് ആദരമർപ്പിച്ചത്.
രക്ഷാപ്രവർത്തനം വിജയിപ്പിക്കുന്നതിലെ ഏറ്റവും പ്രധാനഘടകമായി മത്സ്യത്തൊഴിലാളികൾ മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സേനകളും അതിെൻറ തലവന്മാരും ഇക്കാര്യം സമ്മതിച്ചതാണ്. ഇത് നമ്മുടെ നാടിെൻറ കൂട്ടായ്മയുടെ ഭാഗമാണ്. മത്സ്യത്തൊഴിലാളികൾ ഒന്നും ആഗ്രഹിക്കാതെയാണ് ദൗത്യത്തിനിറങ്ങിയത്. പിന്നീടാണ് സർക്കാറിെൻറ ധനസഹായ പ്രഖ്യാപനമൊക്കെ വരുന്നത്.
ഇൗ െഎക്യം കാത്തുസൂക്ഷിക്കണം. ശരിയായ പുനരധിവാസം ഉറപ്പുവരുത്തുന്നതിൽ സംശയത്തിെൻറ കാര്യമില്ല. വീഴ്ചയിൽ കരഞ്ഞിരിക്കാൻ നാം തയാറല്ല. നാം നമ്മുടെ നാടിനെ കൂടുതൽ ഉയരത്തിലേക്കുയർത്തുക തന്നെ ചെയ്യും. നമ്മളെ അറിയാവുന്ന എല്ലാവരും കേരളത്തെ സ്നേഹിക്കുകയാണ്. കേരളത്തിന് വന്ന പരിക്കിനെ അവർ സ്വന്തം പരിക്കായി കാണുന്നു.
അമേരിക്കയിലെ ഫേസ്ബുക്ക് കൂട്ടായ്മ കേരളത്തിന് ശേഖരിച്ചത് 1.6 മില്യൺ ഡോളറാണ്. അവർ പത്ത് കോടി രൂപ കൈമാറി. രക്ഷാപ്രർത്തനത്തിനിടെ സാരമായി പരിക്കേറ്റ രത്നാകരന് ഭൂമിയും വീടും നൽകുന്നത് പരിഗണനയിലാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. തൊഴിലാളികളെ പൊന്നാട അണിയിച്ച മുഖ്യമന്ത്രി പ്രശംസാപത്രവും ഉപഹാരവും കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.