'ഇനി നിങ്ങൾ പാർട്ടിയിലെ ബോസ് അല്ല' -പനീർ ശെൽവത്തിനെതിരെ എടപ്പാടി പളനിസ്വാമി
text_fieldsചെന്നൈ: രാഷ്ട്രീയ എതിരാളിയായ ഒ പനീർ ശെൽവത്തെ(ഒ.പി.എസ് ) ആദ്യമായി കടുത്ത ഭാഷയിൽ വിമർശിച്ച് എ.ഐ.എ.ഡി.എം.കെ നേതാവ് എടപ്പാടി കെ പളനിസ്വാമി (ഇ.പി.എസ്). പനീർ ശെൽവം ഇനിമുതൽ പാർട്ടിയുടെ കോ-ഓർഡിനേറ്റർ അല്ലെന്നു എടപ്പാടി തുറന്നടിച്ചു. ജൂൺ 23ന് ഇരുവരും വിളിച്ചുചേർത്ത പാർട്ടി ജനറൽ കൗൺസിൽ യോഗം അലങ്കോലപ്പെടുത്തിയതിന് പനീർശെൽവത്തെ പഴിചാരുകയും ചെയ്തു.
2021 ഡിസംബർ ഒന്നിന് പാർട്ടി ബൈലോയിൽ വരുത്തിയ ഭേദഗതികൾ ദിവസങ്ങൾക്കു മുമ്പ് നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ അംഗീകരിച്ചില്ല. അതിനാൽ പനീർ ശെൽവത്തിന്റെ കോ ഓർഡിനേറ്റർ സ്ഥാനം ഇല്ലാതായെന്നും പളനിസ്വാമി എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടി.
ആദ്യമായാണ് തന്റെ രാഷ്ട്രീയ എതിരാളിക്ക് പാർട്ടിയിൽ ഉന്നതസ്ഥാനമില്ലെന്ന് എടപ്പാടി തുറന്നുപറയുന്നത്. പാർട്ടി ബൈലോകൾ തിരുത്തിയ ശേഷം, കഴിഞ്ഞ വർഷം ഒ.പി.എസും ഇ.പി.എസും യഥാക്രമം പാർട്ടിയുടെ കോർഡിനേറ്ററായും ജോയിന്റ് കോർഡിനേറ്ററായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇ.പി.എസിന്റെ ലെറ്റർഹെഡിൽ 'പാർട്ടി ആസ്ഥാന സെക്രട്ടറി' എന്നായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. പാർട്ടിയുടെ ട്രഷറർ എന്നാണ് ഒ.പി.എസിനെ ഇ.പി.എസ് കത്തിൽ അഭിസംബോധന ചെയ്തത്.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പാർട്ടി നോമിനികളുടെ നാമനിർദ്ദേശ പത്രികകൾ അയയ്‌ക്കണമെന്നും അതിലൂടെ തനിക്ക് എതിർ ഒപ്പിടണമെന്നും ആവശ്യപ്പെട്ട് ജൂൺ 29ന് ഒ.പി.എസ് അയച്ച കത്ത് ഉദ്ധരിച്ച് ഇ.പി.എസ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 27 ആണെന്ന് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.