Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസിനെതിരെ...

പൊലീസിനെതിരെ പോസ്റ്റിട്ട യുവാവിനെ അറസ്റ്റ്​ ചെയ്​തു; പോസ്റ്റ്​ ലൈക് ചെയ്​തവർക്കെതി​​രെയും കേസെടുക്കാൻ നിർദേശം

text_fields
bookmark_border
പൊലീസിനെതിരെ പോസ്റ്റിട്ട യുവാവിനെ അറസ്റ്റ്​ ചെയ്​തു;   പോസ്റ്റ്​ ലൈക് ചെയ്​തവർക്കെതി​​രെയും കേസെടുക്കാൻ നിർദേശം
cancel

വെള്ളിമാട്കുന്ന്: സമൂഹ മാധ്യമത്തിൽ പൊലീസിനെതിരെ പോസ്റ്റിട്ട യുവാവിനെ അറസ്റ്റ്​ ചെയ്​തു. പൊലീസിനെ ആക്രമിക്കാൻ ആഹ്വാനം ചെയ്​തുവെന്ന്​ ആരോപിച്ചാണ്​ യുവാവിനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. പയിമ്പ്ര ഗോവിന്ദപുരിയിൽ വള്ളൂളി പ്രജിലേഷിനെയാണ് (34) ചേവായൂർ പൊലീസ് അറസ്​റ്റ്​ ചെയ്തത്.

'പൊലീസിനെ ഒന്നും ചെയ്യരുത്. അവ‍​െൻറ മക്കൾ പുറത്തിറങ്ങും. വണ്ടികയറ്റി കൊല്ലണം. അവനൊക്കെ പിടിച്ചുപറിക്കുന്നത് മക്കളുടെ സുഖത്തിനാണ്. അതുകൊണ്ട് ആ സുഖം ഇല്ലാതാക്കുക അല്ലാതെ മറ്റൊരു വഴിയും ഇല്ല' എന്നാണ് പ്രജിലേഷ് ഫേസ്​ബുക്കിൽ കുറിച്ചിരുന്നു. ഇത്​ ശ്രദ്ധയിൽപ്പെട്ടതോടെ സംസ്ഥാന പൊലീസ് മേധാവിയുടെ നിർ​േദശ പ്രകാരം ഞായറാഴ്ച വൈകീട്ടോടെ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. കുറിപ്പിന് ലൈക് ചെയ്ത ഏഴുപേർക്കെതിരെ കേസെടുക്കാനും നിർദേശമുണ്ട്. പൊലീസിനോടുള്ള താൽക്കാലിക ദേഷ്യത്തിലാണ് പോസ്​റ്റിട്ടതെന്നും മാപ്പ് പറയുകയാണെന്നും തെറ്റ് ആവർത്തിക്കില്ലെന്നും ഇയാൾ പറഞ്ഞു.

തയ്യൽ മെഷീൻ റിപ്പയറിങ് ജോലിക്കാരനാണ് പ്രജിലേഷ്​. അറസ്​റ്റ്​ ചെയ്യാനായി പൊലീസ് പയിമ്പ്രയിലെ വീട്ടിലെത്തിയെങ്കിലും പ്രതി സ്​റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രജിലേഷിനെ കോടതി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police
News Summary - Youth arrested for posting against police
Next Story