സ്ഥലം വിൽക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി 20 ലക്ഷം കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ
text_fieldsആര്യനാട്: സ്ഥലം വിൽക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി ആയുധം കാട്ടി ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ കവർന്ന കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഉഴമലയ്ക്കൽ കുളപ്പട മണ്ണാംകോണം ടി.എസ്. ഭവൻ മൈലമൂട് വീട്ടിൽ കിച്ചൻ എന്നു വിളിക്കുന്ന ഷിജിൻ (23) ആണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
രണ്ടാഴ്ച മുമ്പ് വട്ടിയൂർക്കാവ് സ്വദേശി സുധീർ ജനാർദ്ദനനിൽനിന്നാണ് എട്ടോളം പേർ അടങ്ങുന്ന സംഘം പണം തട്ടിയെടുത്തത്. നെടുമങ്ങാട് വാളിക്കോടുള്ള സ്ഥലം വിൽപനയ്ക്കുണ്ടെന്ന വ്യാജേനയാണ് സുധീറിനെയും ഇടനിലക്കാരൻ ഷിജു ഗോപനെയും ഉഴമലയ്ക്കൽ പുളിമൂട്ടിലുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. ഇവരെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ സംഘം 20 ലക്ഷം രൂപയും മറ്റ് രേഖകളും കവർന്ന് രക്ഷപ്പെട്ടു.
ആര്യനാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോട്ടയ്ക്കകം കല്ലുപാലം സ്വദേശി അഖിൽജിത്ത്, പുളിമൂട് സ്വദേശികളായ ശ്രുതി, ശ്രീലാൽ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും കിട്ടിയ വിവരം അനുസരിച്ചും ടവർ ലോക്കഷൻ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷിജിൻ പിടിയിലായത്. ആര്യനാട് ഇൻസ്പെക്ടർ ജോസിെൻറ േനതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.