Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടുറോഡില്‍ മർദനം:...

നടുറോഡില്‍ മർദനം: രണ്ടാം പ്രതിയെ പിടികൂടി 

text_fields
bookmark_border
Youth attacked in road
cancel

ആ​റ്റി​ങ്ങ​ല്‍ (തി​രു​വ​ന​ന്ത​പു​രം): കി​ഴു​വി​ലം മു​ട​പു​ര​ത്ത് യു​വാ​വി​നെ റോ​ഡി​ല്‍ ക്രൂ​ര​മായി മര്‍ദ്ദിച്ച കേസിലെ രണ്ടാം പ്രതി പൊലീസ് പിടിയിലായി. യുവാവിനെ മര്‍ദ്ദിച്ച രണ്ടംഗ സംഘത്തിലുള്ള ശ്രീക്കുട്ടനാണ്​ അറസ്​റ്റിലായത്​. ഒന്നാംപ്രതി അനന്തുവിനെ ആറ്റിങ്ങല്‍ പൊലീസ്​ നേരത്തെ അറസ്​റ്റുചെയ്​തിരുന്നു.  
 10 ദി​വ​സം മു​മ്പ്​ ന​ട​ന്ന സം​ഭ​വ​ത്തി​​​​​​​െൻറ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​തോ​ടെ​യാ​ണ്​ സം​ഭ​വം വി​വാ​ദ​മാ​യ​ത്. 

സെപ്​തംബർ 13ന് ​വൈ​കീ​ട്ട്​ അ​ഞ്ചി​ന് മു​ട​പു​രം ജ​ങ്​​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ചാ​റ്റ​ല്‍ മ​ഴ പെ​യ്തു​കൊ​ണ്ടി​രി​ക്ക​വേ ര​ണ്ടു യു​വാ​ക്ക​ള്‍ ബൈ​ക്കി​ലെ​ത്തു​ക​യും തി​ര​ക്കു​ള്ള പാ​ത​യി​ൽ തു​ട​ര്‍ച്ച​യാ​യി റൗ​ണ്ട​ടി​ക്കു​ക​യും ചെ​യ്തു. ബൈ​ക്കു​ക​ള്‍ ഉ​ള്‍പ്പെ​ടെ പ​ല വാ​ഹ​ന​ങ്ങ​ളെ​യും ഇ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​െ​ട  മു​ട​പു​രം സ്വ​ദേ​ശി​യും പാ​ച​ക​ക്കാ​ര​നു​മാ​യ സു​ധീ​റി​​​​​​​െൻറ ബൈ​ക്കി​ലും  ഇ​ടി​ക്കാ​ന്‍ ശ്ര​മി​ച്ചു. ഇ​തു​ ചോ​ദ്യം ചെ​യ്​​ത സു​ധീ​റി​നെ യു​വാ​ക്ക​ള്‍ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പം യാ​ത്ര ചെ​യ്ത​യാ​ളും ര​ക്ഷി​ക്കു​വാ​നെ​ത്തി​യ​വ​രും ആ​ക്ര​മി​ക​ളു​ടെ ആ​ക്രോ​ശം കേ​ട്ട് ഭ​യ​ന്ന് മാ​റുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeAttingalmalayalam newsyouth attackedkerala-newsThiruvananthapuram News
News Summary - youth attacked Attingal: Culprit arrested -kerala-news
Next Story