‘യൂത്ത് കഫേ’ക്ക് തുടക്കം
text_fieldsവണ്ടൂർ: ദുരന്തമുഖത്തെ വർധിച്ച യുവസാന്നിധ്യം പ്രതീക്ഷയേകുന്നതാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ്റഹ്മാൻ. സംസ്ഥാനത്ത് 80ലധികം കേന്ദ്രങ്ങളിൽ നടക്കുന്ന സോളിഡാരിറ്റി യൂത്ത് കഫേയുടെ സംസ്ഥാനതല ഉദ്ഘാടനം വണ്ടൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് സമാപനം നിര്‍വഹിച്ചു. ജില്ല സെക്രട്ടേറിയറ്റംഗം യുസ്ർ പയ്യനാട്, അബ്ദുറഹ്മാൻ മമ്പാട്, സോളിഡാരിറ്റി ജില്ല വൈസ് പ്രസിഡൻറ് കെ.പി. അജ്മൽ, ശിഹാബുദ്ദീൻ ഇബ്നു ഹംസ, എൻ.കെ. സദ്റുദ്ദീൻ എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡന്റ് ഡോ. പി.പി. അബ്ദുൽ ബാസിത് സ്വാഗതവും ജനറൽ കൺവീനർ ഹാരിസ് പടപ്പറമ്പ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.