സാമ്പത്തിക പ്രതിസന്ധിക്കിടെ യുവജന കമ്മീഷൻ അധ്യക്ഷക്ക് ഇരട്ടി ശമ്പളം നൽകാനുളള തീരുമാനം വിവാദത്തിൽ
text_fieldsഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ യുവജന കമ്മീഷൻ അധ്യക്ഷക്ക് ഇരട്ടി ശമ്പളം നൽകാനുളള തീരുമാനം വിവാദത്തിൽ. യുവജന കമ്മീഷൻ അധ്യക്ഷയായ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള ധനവകുപ്പ് തീരുമാനത്തിനെതിരെ വിമർശനം ഉയരുകയാണ്. കുടിശ്ശിക അനുവദിക്കണമെന്ന ചിന്തയുടെ അപേക്ഷ നിരസിക്കണമെന്ന ധനവകുപ്പിെൻറ മുൻ ഉത്തരവുകൾ തിരുത്തിയാണ് പുതിയ തീരുമാനം. ഇതിനിടെ ചിന്തക്ക് മുൻപ് യുവജനകമ്മീഷൻ അധ്യക്ഷനായിരുന്ന കോൺഗ്രസ് നേതാവ് ആർവി രാജേഷും ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. കോടതി അനുകൂല ഉത്തരവാണ് നൽകിയത്. രാജേഷിനും കുടിശ്ശിക അനുവദിക്കുന്നതും ധനവകുപ്പിെൻറ പരിഗണനയിലാണ്.
2016 ഒക്ടോബർ നാലിനാണ് കമ്മീഷൻ അധ്യക്ഷയായി ചിന്ത ചുമതലയേൽക്കുന്നത്. 2017 ജനുവരി ആറിനാണ് ശമ്പളമായി അൻപതിനായിരം രൂപ നിശ്ചയിച്ച് ഉത്തരവിറക്കിയത്. 2018ൽ കമ്മീഷൻ ചട്ടങ്ങൾ രൂപവൽകരിച്ചപ്പോൾ ശമ്പളം ഒരു ലക്ഷമായി ഉയർത്തി. 2018 മെയ് 26ന് ശമ്പളം ഒരു ലക്ഷമാക്കി ഉത്തരവിറക്കി. നിയമനം മുതൽ ശമ്പളം ഉയർത്തിയത് വരെയുള്ള കാലത്തെ കുടിശ്ശിക നൽകണമെന്നായിരുന്നു യുവജനക്ഷേമവകുപ്പിനുള്ള ചിന്തയുടെ അപേക്ഷ. രണ്ട് തവണ ഈ അപേക്ഷ ധനവകുപ്പ് തള്ളി. കഴിഞ്ഞ സെപ്റ്റംബർ 26 ന് യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ചിന്തക്ക് കുടിശ്ശിക നൽകേണ്ടെന്ന ഉത്തരവിറക്കി.
ചിന്ത ധനമന്ത്രിക്ക് നൽകി വീണ്ടും അപേക്ഷ നൽകി. ഒടുവിൽ കഴിഞ്ഞ നവംബറിൽ ചിന്തക്ക് 17 മാസത്തെ ശമ്പള കുടിശ്ശിക നൽകാമെന്ന് തീരുമാനിച്ച് ധനവകുപ്പ് യുവജന ക്ഷേമവകുപ്പിന് കുറിപ്പ് നൽകി. കുടിശ്ശിക നൽകേണ്ടെന്ന മുൻ തീരുമാനമാണ് തിരുത്തിയത്. കുടിശ്ശിക അനുവദിച്ച് ഉത്തരവിറേക്കണ്ടത് യുവജനക്ഷേമവകുപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.