ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും പണമില്ലാതെ യുവജന കമ്മീഷൻ; ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ തെളിവായി യുവജന കമ്മീഷൻ മാറുന്നു. ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ പണമില്ലാത്ത അവസ്ഥയിലാണ്. ഇക്കാര്യം അറിയിച്ച് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാറിനോട് 26 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ, 18 ലക്ഷം രൂപ അനുവദിച്ചത്. ചിന്തയുടെ ശമ്പള കുടിശിക ഉൾപ്പെടെയുള്ള പണമാണ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ബജറ്റിൽ യുവജന കമ്മീഷന് അനുവദിച്ചത് 76.06 ലക്ഷം രൂപയാണ്. ഇത് തികയാതെ വന്നതിനാൽ ഡിസംബറിൽ ഒൻപത് ലക്ഷം വീണ്ടും അനുവദിച്ചിരുന്നു. ഇതിനെല്ലാം പുറമെയാണ് 18 ലക്ഷം അനുവദിച്ചത്.
2022-23 സാമ്പത്തിക വർഷത്തേക്കുള്ള പ്രവർത്തനത്തിൽ ഇതുവരെ 1.03 കോടി രൂപയിലധികം യുവജന കമ്മീഷനായി സർക്കാർ നൽകിയിട്ടുണ്ട്. നിലവിൽ 10 ലക്ഷം രൂപയിലധികം തുകയുള്ള ബില്ലുകൾ ട്രഷറി വഴി മാറുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി തേടണമെന്ന് സർക്കുലർ ഇറക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യുവജന കമ്മീഷെൻറ പരാതി തലവേദന സൃഷ്ടിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.