Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാര്യക്കൊപ്പം...

ഭാര്യക്കൊപ്പം ലോ​ഡ്​​ജി​ൽ മുറിയെടുത്ത യുവാവ് തൂങ്ങിമ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
youth committed suicide in lodge
cancel

കോഴിക്കോട്​: ചങ്ങനാശ്ശേരി സ്വദേശിയായ യുവാവിനെ കോഴിക്കോ​ട്ടെ ലോഡ്​ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലേക്കുന്ന് പുതുപ്പറമ്പിൽ നവാസി​‍െൻറ മകൻ അഖിൽ നവാസ് (27) ആണ്​ മരിച്ചത്​. ശനിയാഴ്​ച ഉച്ചക്കാണ്​ സംഭവം.​ സ്വകാര്യ ആശുപത്രിയിൽ എത്തി​ച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ അയിഷ മറിയത്തോടൊപ്പമാണ്​ അഖിൽ​ ഹോട്ടലിൽ റൂമെടുത്തത്​.

ഭാര്യ പുറത്തുപോയി വന്നപ്പോ​ൾ അഖിൽ ആത്മഹത്യ ചെയ്​ത നിലയിലായിരുന്നുവെന്ന്​ ​പൊലീസ്​ പറഞ്ഞു.

അഖിലും അയിഷയും തമ്മിൽ പ്രണയവിവാഹമായിരുന്നു. അയിഷ ക്രിസ്​തുമതത്തിൽനിന്ന്​ ഇസ്​ലാംമതം സ്വീകരിച്ചതാണ്​. മതപഠനത്തിനായി ഇവരെ ഇൗ മാസം 18ന്​ കോഴി​േക്കാട്​ തർബിയത്തിൽ പ്രവേശിപ്പിച്ചിരുന്നു. അഖിൽ ശനിയാഴ്​ച രാവിലെ തർബിയത്തിൽ എത്തി ഇവരെ തിരികെ കൂട്ടിക്കൊണ്ടുപോയതായി തർബിയത്ത്​ അധികൃതർ പറഞ്ഞു. ഇവർ തമ്മിലുള്ള പിണക്കത്തെ തുടർന്ന്​ അഖിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ്​ പൊലീസിന്​ ലഭിച്ച പ്രാഥമിക വിവരം.

മൃതദേഹം ഞായറാഴ്​ച​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടം നടത്തും. യുവാവി​‍െൻറ ബന്ധുക്കൾ കോഴിക്കോ​ട്ടെത്തിയിട്ടുണ്ട്​. ബീന നവാസാണ്​ അഖിലി​‍െൻറ മാതാവ്​. സഹോദരി: ഫർസാന സിറാജ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidelodge
News Summary - youth committed suicide in lodge
Next Story