കെ. സുധാകരെൻറ ആർ.എസ്.എസ് ന്യായീകരണം നാക്കുപിഴയായി കാണാനാവില്ലെന്ന് യൂത്ത് കോൺഗ്രസ്
text_fieldsയൂത്ത് കോൺഗ്രസ് പാലക്കാട് ജില്ല ക്യാമ്പിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനം. എത്ര വലിയ നേതാവാണെങ്കിലും ആർഎസ്എസിന് സംരക്ഷണം നൽകുന്ന രീതിയിൽ സംസാരിച്ചാൽ അത് നാക്കുപിഴയായി കണക്കാക്കി മിണ്ടാതിരിക്കില്ലെന്നും ക്യാമ്പിൽ അഭിപ്രായമുയർന്നു.
അട്ടപ്പാടിയിൽ രണ്ടുദിവസമായി നടന്നുകൊണ്ടിരിക്കുന്ന ക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് കെപിസിസി പ്രസിഡന്റിനെതിരെ വിമർശനമുയർന്നത്. ജില്ല വൈസ് പ്രസിഡന്റ് അരുൺ കുമാർ പാലക്കുഴിയാണ് പ്രമേയം അവതരിപ്പിച്ചത്. കോൺഗ്രസ് പ്രസ്ഥാനത്തിൽ ജനസ്വാധീനമുള്ള ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ചില നേതാക്കൾക്ക് `ഭ്രഷ്ട്' കല്പിക്കുന്ന കോൺഗ്രസ് നടപടി അനുവദിക്കില്ല. ഇത്തരം നേതാക്കൾക്ക് വേദി നൽകാൻ യൂത്ത് കോൺഗ്രസ് തയ്യാറാകും.
പാർട്ടി ആർഎസ്എസിന് സംരക്ഷണം കൊടുക്കുന്നു, താങ്ങിനിർത്തുന്നു എന്ന രീതിയിൽ ഏത് കൊമ്പൻ സംസാരിച്ചാലും കയ്യും കെട്ടി വായും പൊത്തി മിണ്ടാതിരിക്കാൻ യൂത്ത് കോൺഗ്രസിന് കഴിയില്ലെന്ന് കെപിസിസിയെ ഓർമിപ്പിക്കുന്നു. ആരെങ്കിലും അങ്ങനെ സംസാരിച്ചാൽ അവരെ ഒറ്റുകാരൻ എന്ന് വിളിക്കാൻ മടിക്കില്ല. നേരത്തെ, കെ. സുധാരകൻ നടത്തിയ ആർ.എസ്.എസ് അനകൂല പ്രസ്താവന വിവാദമായിരുന്നു. നാക്ക് പിഴയാണെന്നായിരുന്നു ന്യായീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.