വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് കാമ്പയിൻ
text_fieldsതിരുവനന്തപുരം: വർഗീയതക്കെതിരെ കാമ്പയിനുമായി യൂത്ത് കോൺഗ്രസ്. 'ഇന്ത്യ യുനൈറ്റഡ്' എന്ന പേരിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജില്ലതല പദയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തിൽ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വാതന്ത്ര്യസമര സ്മാരകത്തിൽ കെ. മുരളീധരൻ എം.പി നിർവഹിക്കും.
പദയാത്ര സമാപിക്കുന്ന പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന ഐക്യ സമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്ണൻ സംസാരിക്കും.
മറ്റ് ജില്ലകളിലും പദയാത്രയും സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ പങ്കെടുക്കുന്ന സമ്മേളനങ്ങളും വർഗീയതക്കെതിരെ സെമിനാറുകളും സംഘടിപ്പിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും ഐക്യ സദസ്സ് നടക്കും.
നവംബർ 14ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പദയാത്ര നടത്തും. യൂനിറ്റ് കമ്മിറ്റികൾ ഒരു ലക്ഷം വീടുകളിൽ ഗാന്ധി-നെഹ്റു സ്മൃതിസന്ദേശമെത്തിക്കും.
കനയ്യകുമാർ ഉൾപ്പെടെ നേതാക്കൾ പലഘട്ടങ്ങളിലായി കാമ്പയിനിൽ പങ്കെടുക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.