ധീരജിന്റെ കൊലപാതകത്തെ അപലപിച്ച് യൂത്ത് കോൺഗ്രസ്
text_fields
ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തെ അപലപിച്ച് യൂത്ത് കോൺഗ്രസ്. പ്രവർത്തകർക്കെതിരായ ആരോപണങ്ങൾ പരിശോധിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എസ്. നുസൂർ പറഞ്ഞു. കൊലപാതകത്തിന്റെ പേരിൽ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐ.യും അക്രമം അഴിച്ചുവിടുകയാണെന്നും കലാപസമാനമായ അന്തരീക്ഷം താഴെത്തട്ടിൽ സൃഷ്ടിക്കാനുള്ള ആഹ്വാനം പല നവമാധ്യമ ഗ്രൂപ്പുകളിലും നൽകുന്നുണ്ടെന്നും നുസൂർ ഫേസ്‌ബുക്കിൽ ആരോപിച്ചു. പ്രവർത്തകരോട് സംയമനം പാലിക്കാൻ സിപിഎം നേതാക്കൾ പറയണമെന്നും അല്ലങ്കിൽ ആക്രമണങ്ങളെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇടുക്കിയിൽ നടന്ന എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തെ അപലപിക്കുന്നു. വേദനാജനകമായ സംഭവമാണ് ഉണ്ടായത്. കഠാര രാഷ്ട്രീയത്തെ എല്ലാക്കാലത്തും തള്ളിപ്പറഞ്ഞ പ്രസ്ഥാനമാണ് യൂത്ത് കോൺഗ്രസ്.....
കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഉയർന്ന ആരോപണങ്ങളെപ്പറ്റി പാർട്ടിയും ഞങ്ങളും പരിശോധിക്കുന്നുണ്ട്. പക്ഷെ ഈ സംഭവത്തിന്റെ പേരിൽ വ്യാപകമായി ആക്രമണങ്ങൾ എസ്എഫ്ഐ യും ഡിവൈഎഫ്ഐ യും അഴിച്ചുവിടുന്നുണ്ട്. കലാപസമാനമായ അന്തരീക്ഷം താഴെത്തട്ടിൽ സൃഷ്ടിക്കാനുള്ള ആഹ്വാനം പല നവമാധ്യമ ഗ്രൂപ്പുകളിലും നൽകുന്നുമുണ്ട്. സിപിഎം നേതാക്കൾ പ്രവർത്തകരോട് സംയമനം പാലിക്കാൻ പറയണം. അല്ലായെങ്കിൽ ആക്രമണങ്ങളെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിരോധിക്കുക തന്നെ ചെയ്യും..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.