''യുവജനങ്ങൾക്കും പുതുമുഖങ്ങൾക്കും പ്രാതിനിധ്യം വേണം, ജനങ്ങൾക്ക് താൽപര്യമുള്ളവരെ മത്സരിപ്പിക്കണം''
text_fieldsപാലക്കാട്: സംസ്ഥാന കോൺഗ്രസിൽ തലമുറ മാറ്റം വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിലും വൈസ് പ്രസിഡൻറ് കെ.എസ്. ശബരീനാഥും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ദുഷ്ചെയ്തികൾക്കെതിരെ യു.ഡി.എഫ് നിരവധി സമരങ്ങൾ നടത്തിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞില്ല. രാഷ്ട്രീയ കാമ്പയിനുകളുടെ അഭാവമാണ് മുന്നണിക്ക് മേൽെക്കെ ലഭിക്കാതിരിക്കാൻ കാരണം. പരാജയത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.
നേതൃത്വത്തിെൻറ ജാഗ്രതക്കുറവും തോൽവിയിലേക്ക് നയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ യുവജനങ്ങൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പ്രാതിനിധ്യം നൽകണം. പാളിച്ചകളിൽനിന്ന് നേതൃത്വം പാഠം പഠിക്കണം. വിജയസാധ്യതയുള്ളവരെ ഗ്രൂപ് സമവാക്യങ്ങളുടെ പേരിൽ മാറ്റിനിർത്തരുത്. വ്യത്യസ്ത മേഖലകളിലും താഴെത്തട്ടിലും കഴിവ് തെളിയിച്ച പരിചയസമ്പന്നരെയും കളത്തിലിറക്കണം. ആര് നിന്നാലും വിജയിക്കുന്നിടങ്ങളിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണം.
പതിവായി തോൽക്കുന്ന മണ്ഡലങ്ങളിൽ യുവാക്കളെ മുൻകൂട്ടി നിയോഗിച്ച് സീറ്റ് പിടിക്കാനുള്ള പരിശ്രമം ആസൂത്രണം ചെയ്യണം. നേതൃത്വത്തിന് ഇഷ്ടമായവെര ജനങ്ങൾക്ക് ഇഷ്ടമാവണമെന്നില്ല. ജനങ്ങൾക്ക് താൽപര്യമുള്ളവരെയാണ് മത്സരിപ്പിക്കേണ്ടത്. ചിലർക്ക് തുടർച്ചയായി സീറ്റ് നൽകുന്നതാണ് പരാജയ കാരണം. ഗ്രൂപ്പിന് അതീതമായ പ്രതിബദ്ധതയാണ് ആവശ്യം. പാർട്ടി സമീപനങ്ങളിലാണ് അഴിച്ചുപണി വേണ്ടത്. സ്ഥാനാർഥി നിർണയം, താഴെത്തട്ടിലുള്ള പ്രവർത്തനം, തെരഞ്ഞെടുപ്പ് മുന്നൊരുക്കം എന്നിവയിലെല്ലാം കാതലായ മാറ്റം അനിവാര്യമാണ്.
പാർട്ടിയിലും മുന്നണിയിലും അടിമുടി അഴിച്ചുപണി ആവശ്യമാണ്. കോൺഗ്രസ് എം.പിമാർ, മത്സരരംഗത്തിറങ്ങുന്നതിന് പകരം യു.ഡി.എഫ് വിജയത്തിനുവേണ്ടി മണ്ഡലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും ഷാഫി പറമ്പിലും കെ.എസ്. ശബരീനാഥും വ്യക്തമാക്കി. മലമ്പുഴയിൽ രണ്ടുദിവസമായി നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് ക്യാമ്പിൽ വന്ന നിർദേശങ്ങൾ കെ.പി.സി.സി, എ.െഎ.സി.സി നേതൃത്വങ്ങളെ ബോധ്യപ്പെടുത്തും.
ജനുവരി 11ന് തിരുവനന്തപുരത്ത് കോൺഗ്രസ് യുവ എം.പിമാർ, എം.എൽ.എമാർ, തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യുവ പ്രതിനിധികൾ എന്നിവരുടെ യോഗം വിളിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചരും പരാജയപ്പെട്ടവരുമായ യുവജനങ്ങൾ നേടിയ വോട്ടും അവരിലൂടെ പാർട്ടിക്കുണ്ടായ നേട്ടവും വിപുലമായ ഒാഡിറ്റ് നടത്തി നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നും ഇരുവരും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.