ഗാഡ്ഗിൽ റിപ്പോർട്ട് സാങ്കേതികമായി പ്രസക്തമല്ല -ഡീൻ കുര്യാക്കോസ്
text_fieldsതൊടുപുഴ: പ്രളയക്കെടുതികളുമായി ബന്ധപ്പെട്ട് മലയോരത്ത് വീണ്ടും ചർച്ചയാകുന്ന മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് സാങ ്കേതികമായി പ്രസക്തമല്ലെന്ന് ഡീൻ കുര്യാക്കോസ് എം.പി. ഗാഡ്ഗിൽ റിപ്പോർട്ട് യു.പി.എ സർക്കാർ തള്ളിക്കളഞ്ഞതാണ്. പിന്നീട് കസ്തൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ചു. അതിൽ സംസ്ഥാനത്തിെൻറ ഭേദഗതികൾ കേന്ദ്രസർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്കകം ഇതിൽ അന്തിമ തീരുമാനം ഉണ്ടാവുമെന്നും ഡീൻ കുര്യാക്കോസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നൽകുന്നതിനും ഇടുക്കി ജില്ലയിൽ ഡിസാസ്റ്റർ മാനേജ്മെൻറിന് മാത്രമായി െഡപ്യൂട്ടി കലക്ടറെ നിയമിക്കണം. മുഖ്യമന്ത്രിയോടും റവന്യൂ മന്ത്രിയോടും ചീഫ് സെക്രട്ടറിയോടും നിരവധിതവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണ്. കാർഡമം രജിസ്ട്രേഷൻ പുതുക്കിനൽകുന്നതിനും പുതിയ രജിസ്ട്രേഷൻ എല്ലാ ഏലം കർഷകർക്കും അനുവദിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണം. തേക്കടി ആനവാച്ചാൽ പാർക്കിങ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയും വനംവകുപ്പ് മന്ത്രിയും അടിയന്തരമായി ഇടപെടണം. ജില്ലയിൽ വിവിധ വകുപ്പുകളിലെ തസ്തികകളിലെ ഒഴിവുകൾ അടിയന്തരമായി നികത്തണമെന്നും എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.