യൂത്ത് കോണ്‍ഗ്രസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാന യൂത്ത് കോണ്‍ഗ്രസിൽ സംഘടനാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ടാം തീയതി മുതല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് തുടക്കമാകും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗത്വം ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂവെന്ന് സംസ്ഥാന യൂത്ത് കോണ്‍ഗ്രസിെൻറ ചുമതലയുള്ള ആര്. രവീന്ദ്രദാസ് അറിയിച്ചു. തെരഞ്ഞെടുപ്പിെൻറ സമയക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ എട്ടിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുംവിധമാണ് തെരഞ്ഞെടുപ്പ് ക്രമീകരിച്ചത്.
ഈ മാസം 10 വരെയായിരിക്കും അംഗത്വവിതരണം. മത്സരിക്കാൻ ആഗ്രഹിക്കുന്നവരുടെ അഭിമുഖം 11, 12 തീയതികളിൽ. സൂക്ഷ്മപരിശോധന 16 മുതല്‍ 20 വരെ. 16 മുതല്‍ 21 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. 23ന് ചിഹ്നങ്ങള്‍ അനുവദിക്കും. ഡിസംബര്‍ നാലുമുതല്‍ ഏഴുവരെയാണ് വോട്ടെടുപ്പ്. എട്ടിന് ഫലം പ്രഖ്യാപിക്കും.
നേരേത്ത തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു. സംഘടനാപ്രവർത്തനം സജീവമല്ലാത്തത് കഴിഞ്ഞദിവസം ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയിൽ സജീവ ചര്‍ച്ചയായിരുന്നു.
ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എം.എൽ.എമാരായ ഷാഫി പറമ്പിൽ, കെ.എസ്. ശബരീനാഥൻ എന്നിവരെ സംഘടനാനേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനാണ് എ, െഎ ഗ്രൂപ്പുകൾക്കിടയിലെ ധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.