72 ഗോഡ്‌സെമാരെ 'തൂക്കിലേറ്റി' യൂത്ത് കോൺഗ്രസ്
text_fieldsകയ്പമംഗലം: ഗാന്ധി ഘാതകൻ ഗോഡ്‌സെയെ യൂത്ത് കോൺഗ്രസ് പ്രതീകാത്മകമായി തൂക്കിലേറ്റി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മൂന്നുപീടികയിലാണ് വേറിട്ട പരിപാടി നടന്നത്. ഗോഡ്സെയെ തൂക്കിക്കൊന്ന് 72 വർഷങ്ങൾ തികയുന്ന ദിവസത്തിൽ 72 ഗോഡ്സെമാരുടെ കോലമുണ്ടാക്കി പരസ്യമായി തെരുവിൽ തൂക്കിലേറ്റുകയായിരുന്നു.
ചരിത്ര വസ്തുതകൾ മറച്ചുവെക്കുവാനും വക്രീകരിക്കാനും ശ്രമിക്കുന്ന ആർ.എസ്.എസിനുള്ള മറുപടിയാണ് ഈ പ്രതിഷേധമെന്ന് ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ പറഞ്ഞു. ഗോഡ്‌സെയെ തൂക്കിലേറ്റിയപ്പോൾ മഹാത്മാഗാന്ധിയുടെ ഫോട്ടോ ഉയർത്തിപ്പിടിച്ച് പ്രവർത്തകർ ആഹ്ലാദം പങ്കുവെച്ചു. ശേഷം മധുര പലഹാരം വിതരണം ചെയ്തു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് ഇ.എ. ഷെഫീക്ക് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഷാഹിർ പഴുപറമ്പിൽ, ടി.എം. ഷാഫി, കെ.വി. ചന്ദ്രൻ, കെ.വി. സുരേഷ് ബാബു, ഫിറോസ് എറിയാട്, ഷാബിൻ കയ്പമംഗലം, അഖിൽ മേനോൻ, അഫ്സൽ എടത്തിരുത്തി, അനസ് ചളിങ്ങാട്, സഹീർ ചെന്ത്രാപ്പിന്നി, ലിജേഷ് പെരിഞ്ഞനം, റമീസ് എടവിലങ്ങ്, സി.കെ. മജീദ്, നജീബ് കാളമുറി, മണി ഉല്ലാസ്, പ്രവിത ഉണ്ണിക്കൃഷണൻ, ഷെഫി മൂസ, നൗഫിത, സൈനുൽ ആബ്ദീൻ, ദയാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.