ഹർത്താൽ: ഡീൻ കുര്യാക്കോസ് അടക്കം മൂന്നുപേർ 22ന് നേരിട്ട് ഹാജരാകണം
text_fieldsകൊച്ചി: രണ്ട് പ്രവർത്തകരുടെ െകാലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ ്വാനം ചെയ്ത ഹർത്താൽ ഭരണഘടനവിരുദ്ധമെന്ന് ഹൈകോടതി. ഏഴുദിവസം മുേമ്പ നോട്ടീസ് ന ൽകണമെന്ന ഉത്തരവ് ലംഘിച്ച് നടത്തിയ ഹർത്താലിന് ആഹ്വാനംചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥ ാന പ്രസിഡൻറ് ഡീൻ കുര്യാക്കോസിനും രണ്ട് യു.ഡി.എഫ് നേതാക്കൾക്കുമെതിരെ സ്വമേധയ കോ ടതിയലക്ഷ്യ നടപടികളും സ്വീകരിച്ചു. ഡീൻ കുര്യാക്കോസും കാസർകോട് ജില്ലയിൽ ഹർത്താൽ പ ്രഖ്യാപിച്ച യു.ഡി.എഫ് ജില്ല ചെയർമാൻ എം.സി. കമറുദ്ദീനും കൺവീനർ എ. ഗോവിന്ദൻ നായരും കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി ഇൗ മാസം 22ന് കോടതിയിൽ നേരിട്ട് ഹാജരാവണം. ഹർത്താലിലുണ്ടാവുന്ന നഷ്ടം ആഹ്വാനം ചെയ്തവരിൽനിന്ന് ഈടാക്കുമെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഹർത്താലുമായി ബന്ധപ്പെട്ട കേസുകൾ തിങ്കളാഴ്ച പരിഗണനപ്പട്ടികയിൽ ഇല്ലാതിരുന്നിട്ടും നിലവിലുള്ള കേസുകൾ ഡിവിഷൻബെഞ്ച് രാവിലെ തന്നെ വിളിച്ചു വരുത്തുകയായിരുന്നു. നോട്ടീസ് നൽകാത്ത ഏതു ഹർത്താലും നിയമവിരുദ്ധമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കോടതി വിധി ലംഘിച്ച് ആഹ്വാനം ചെയ്ത ഹർത്താൽ പൊതുഗതാഗതത്തെയും ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പരീക്ഷയേയും പ്രതികൂലമായി ബാധിച്ചെന്ന് സർക്കാർ അറിയിച്ചു. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി കേസിലെ സുപ്രിംകോടതി വിധി പ്രകാരമാണ് നിയമവിരുദ്ധ ഹർത്താലുകാരെ നേരിടേണ്ടതെന്നും സർക്കാർ വ്യക്തമാക്കി.
നിയമം ഉയർത്തിപ്പിടിക്കേണ്ട പാർട്ടികൾ നിയമലംഘനം നടത്തിയ സാഹചര്യത്തിൽ അംഗീകാരം റദ്ദാക്കാനും ഹർത്താലിന് ആഹ്വാനം ചെയ്തവരെ െതരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽനിന്ന് അയോഗ്യരാക്കാനും സാധിക്കുമോയെന്ന് കോടതി വാക്കാൽ ആരാഞ്ഞു. ആരെങ്കിലും നിയമവിരുദ്ധ ഹർത്താലിന് ആഹ്വാനം ചെയ്യുമ്പോൾ പൊതുഗതാഗതം നിർത്തിവെക്കുന്നതും പരീക്ഷകൾ മാറ്റിവെക്കുന്നതും ഹർത്താലിനെ പിന്തുണക്കുന്നതിന് തുല്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
പൊതുഗതാഗതത്തിനുള്ള വാഹനങ്ങൾ സർവീസ് നടത്താത്തതും നിശ്ചിത സമയത്ത് പരീക്ഷ നടത്താത്തതും കോടതിയലക്ഷ്യമായതിനാൽ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കണം. പൊതു-സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നത് തടയാൻ പൊലീസ് നടപടി എടുക്കണം.
അക്രമവും നാശനഷ്ടവും സംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിക്കണം. നിയമലംഘനം നടത്തുന്നവർക്കെതിരെ കേസെടുക്കുമ്പോൾ പൊതുമുതൽ നശിപ്പിക്കുന്നതിനെതിരായ 2019ലെ ഓർഡിനൻസിലെ വ്യവസ്ഥകളും ഇന്ത്യൻ ശിക്ഷനിയമത്തിലെ 188ാം വകുപ്പും ചേർക്കണം. പൊതുസേവനങ്ങൾക്ക് പൊലീസ് മതിയായ സംരക്ഷണം ഏർപ്പെടുത്തണം. മിന്നൽഹർത്താലുകൾക്ക് ആഹ്വാനം ചെയ്യുന്ന വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ അവ നിയമവിരുദ്ധമാണെന്ന കാര്യംകൂടി മാധ്യമങ്ങൾ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.