നെഹ്റു സൃഷ്ടിച്ച ഇന്ത്യയുടെ അഭിമാന സ്തംഭങ്ങൾ വിറ്റുതുലക്കുന്നു -അടൂർ ഗോപാലകൃഷ്ണൻ
text_fieldsതിരുവനന്തപുരം: നെഹ്റു സൃഷ്ടിച്ച ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളെ ഇപ്പോൾ വിറ്റ് തുലക്കുകയാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കലാകാരന്മാർ മുറിക്കകത്ത് അടച്ചിരിക്കേണ്ടവരല്ലെന്നും സമൂഹത്തിന് വേണ്ടി പ്രതികരിക്കണമെന്നു വർഗീയതക്കെതിരായ ഏറ്റവും വലിയ പ്രതിരോധം ഗാന്ധി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാന്ധി ജയന്തി ദിനത്തിൽ വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നസം 'ഇന്ത്യ യുനൈറ്റഡ്' കാമ്പയിനിന്റെ ജില്ലാതല പദയാത്രയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടന്ന ആദ്യ പദയാത്രയുടെ ഉദ്ഘാടനം കെ. മുരളീധരൻ എം.പി വട്ടിയുർക്കാവ് സ്വാതന്ത്ര്യ സ്മാരകത്തിൽ നിർവഹിച്ചു.
മറ്റ് ജില്ലകളിലും പദയാത്രയും സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ പങ്കെടുക്കുന്ന സമ്മേളനങ്ങളും വർഗീയതക്കെതിരെ സെമിനാറുകളും സംഘടിപ്പിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും ഐക്യ സദസ്സ് ഒരുക്കാനും ആലോചനയുണ്ട്.
നവംബർ 14ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പദയാത്ര നടത്തും. യൂനിറ്റ് കമ്മിറ്റികൾ ഒരു ലക്ഷം വീടുകളിൽ ഗാന്ധി-നെഹ്റു സ്മൃതിസന്ദേശമെത്തിക്കും. കനയ്യകുമാർ ഉൾപ്പെടെ നേതാക്കൾ പലഘട്ടങ്ങളിലായി കാമ്പയിനിൽ പങ്കെടുക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.