ഇന്ധന വില വർധനക്കെതിരെ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധ സൈക്കിൾ റാലി
text_fieldsകായംകുളം: പെട്രോൾ-ഡീസൽ-പാചക വാതക വിലവർധനവിലൂടെ മോദി-പിണറായി സർക്കാരുകൾ നികുതി ഭീകരത നടപ്പാക്കുന്നതായി ആരോപിച്ച് യൂത്ത് കോൺഗ്രസിെൻറ 100 കിലോമീറ്റർ പ്രതിഷേധ സൈക്കിൾ റാലിക്ക് കായംകുളത്ത് നിന്നും തുടക്കം.
അഖിലേന്ത്യ പ്രസിഡൻറ് ബി.വി. ശ്രീനിവാസ്, സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിലാണ് നൂറ് സൈക്കിൾ പ്രതിഷേധക്കർ രാജ്ഭവൻ ലക്ഷ്യമാക്കി യാത്ര തിരിച്ചത്.
പ്രതികരിക്കാനുള്ള ജനങ്ങളുടെ പരിമിതിയെ കോവിഡ് മറവിൽ മോദി സർക്കാർ ചൂഷണം ചെയ്യുകയാണെന്ന് ശ്രീനിവാസ് കുറ്റപ്പെടുത്തി.
നികുതി ഭീകരതയാണ് രാജ്യത്ത് നടക്കുന്നതെന്ന് ജാഥാ ക്യാപ്റ്റനായ ഷാഫി പറമ്പിലും പറഞ്ഞു. അധിക നികുതി ഒഴിവാക്കി ഒഴിവാക്കി ജനങ്ങൾക്ക് ആശ്വാസം നൽകാൻ സംസ്ഥാന സർക്കാരും തയ്യാറാകണം. ഉദ്ഘാടന യോഗത്തില്‍ ജില്ല പ്രസിഡന്‍റ് റ്റിജിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. എം. ലിജു, കെ.എസ്. ശബരിനാഥൻ, എസ്.എം ബാലൂ, എം.എസ്. നുസൂർ, കെ.എം. അഭിജിത്, ആർ. അരുൺ രാജ്, എം. നൗഫൽ, എം.പി. പ്രവിൺ, ബിനു ചുള്ളിയിൽ, മുഹമ്മദ് അസ്ലം, അരിത ബാബു, നിഥിൻ പുതിയിടം, സൽമാൻ പൊന്നേറ്റിൽ, ഇ. സമീർ, കറ്റാനം ഷാജി, എൻ. രവി, വേലഞ്ചിറ സുകുമാരൻ എന്നിവർ സംസാരിച്ചു. ജാഥ ഇന്ന് രാജ്ഭവന് മുന്നിൽ സമാപിക്കും. ചിത്രം: ഇന്ധന വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡൻറ് ബി.വി. ശ്രീനിവാസ്, സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്കുള്ള പ്രതിഷേധ സൈക്കിൾ റാലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.