കൃപേഷും ശരത്തും സി.പി.എമ്മിെൻറ രക്തദാഹത്തിനിര- എം.എം.ഹസ്സന്
text_fieldsതിരുവനന്തപുരം: സി.പി.എമ്മിെൻറ രക്തദാഹം അവസാനിച്ചിട്ടില്ലെന്നതിെൻറ തെളിവാണ് കാസര്‍ഗോഡ് യൂത്ത് കോണ്ഗ്ര സ് പ്രവര്‍ത്തകരായ കൃപേഷിെൻറയും ശരത്ലാലിെൻറയും ക്രൂരമായ കൊലപാതകമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസ്സന്. സി.പി.എം നേതൃത്വം നല്കുന്ന എല്‍.ഡി.എഫിെൻറ കേരളരക്ഷായാത്ര കടന്ന് പോയതിന് പിന്നാലെ ആസൂത്രിതമായ ഈ കൊല പാതകം നടത്തിയത് സി.പി.എം. പ്രവര്‍ത്തകരാണ്. ആരാച്ചാരുടെ അഹിംസാ പ്രസംഗം പോലെയാണ് സമാധാന മുദ്രാവാക്യം മുഴക്കി കോടിയേരി ബാലകൃഷ്ണന് നടത്തുന്ന രക്ഷായാത്രയെന്നും എം.എം.ഹസ്സന് പരിഹസിച്ചു.
കണ്ണൂരില്‍ സി.പി.എമ്മുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയ ഷുഹൈബിെൻറ ഒന്നാം ചരമവാര്‍ഷികം ആചരിക്കുമ്പോള്‍ സി.പി.എം ന
ത്തിയ ഈ കൊലപാതകത്തിലൂടെ വെളിപ്പെടുന്നത് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനാശം ചെയ്താലല്ലാതെ അവര്‍ അടങ്ങില്ലെന്ന പ്രഖ്യാപനമാണ്. ഭരണസ്വാധീനത്തിെൻറ മറവില്‍ പൊലീസിെൻറ മൗനാനുവാദത്തോടെ നടന്ന കൊലപാതകത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ തയാറകണം. അല്ലാത്തപക്ഷം സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കൊലപാതക രാഷ്ട്രീയത്തിലൂടെ കേരളത്തെ ചോരക്കളമാക്കുന്ന സി.പി.എമ്മിെൻറ അക്രമത്തെ പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളും തയാറാകണമെന്നും ഹസ്സൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.