എ.വി ജോർജിെൻറ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച്
text_fieldsആലുവ: യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ആലുവ എസ്.പി ഓഫിസ് മാർച്ചിൽ സംഘർഷം. വരാപ്പുഴയിലെ ശ്രീജിത്തിെൻറ മരണത്തിലെ എസ്.പി എ.വി. ജോർജിെൻറ പങ്ക് അന്വേഷിക്കണമെന്നും സ്ഥാനത്തുനിന്ന് മാറ്റി നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് ചാലക്കുടി പാർലമെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്. ആലുവ ടൗൺ ഹാളിന് മുന്നിൽനിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ പൊതുമരാമത്ത് ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാനും മുകളിലൂടെ ചാടിക്കടക്കാനും ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.
ജലപീരങ്കി പ്രയോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്, പാർലമെൻറ് പ്രസിഡൻറ് അഡ്വ. പി.ബി. സുനീർ പാർലമെൻറ് സെക്രട്ടറിമാരായ ആഷിഖ് വാരിക്കാടൻ, ഷിജോ വർഗീസ്, ആലുവ നിയോജകമണ്ഡലം പ്രസിഡൻറ് കെ. എസ്. മുഹമ്മദ് ഷെഫീക്ക്, സംസ്ഥാന സെക്രട്ടറി ദീപക് ജോയ്, മനോജ് മുല്ലശ്ശേരി, മണ്ഡലം പ്രസിഡൻറുമാരായ എം.ഐ. ഇസ്മായിൽ, ഹസിം ഖാലിദ്, സെക്രട്ടറിമാരായ അനസ് പള്ളിക്കുഴി, വിപിൻദാസ്, നെൽസൻ പുളിക്കൽ, ജിൻഷാദ് ജിന്നാസ് തുടങ്ങിയവർക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മരണം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്‌റ്റ് ചെയ്യാത്തതിന് പിന്നിൽ എസ്.പിയുടെ ഇടപെടലുകളാണെന്ന് അദ്ദേഹം ആരോപിച്ചു. സംഘർഷങ്ങളുടെ തുടക്കത്തിൽ തന്നെ ശ്രീജിത്തിനെ പിടികൂടാൻ എസ്.പി അടക്കമുള്ളവർ ഉത്സാഹം കാണിച്ചിരുന്നു. ശ്രീജിത്തിെൻറ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.