തലസ്ഥാനത്ത് തെരുവുയുദ്ധം
text_fieldsതിരുവനന്തപുരം: കെ.എസ്.യു അനിശ്ചിതകാല സമരത്തിന് െഎക്യദാർഢ്യമർപ്പിച്ചുള്ള യൂ ത്ത് കോൺഗ്രസ് സെക്രേട്ടറിയറ്റ് മാർച്ച് തെരുവുയുദ്ധമായി. പൊലീസും പ്രവർത്തക രും ഒരു മണിക്കൂറോളം മുഖാമുഖം ഏറ്റുമുട്ടി. ജലപീരങ്കിക്കും ലാത്തിച്ചാർജിനും പിന്നാ ലെ 24 വട്ടം കണ്ണീർവാതകം പ്രയോഗിക്കുകയും പ്രതിരോധിക്കാൻ സമരക്കാർ വ്യാപക കുപ്പിയേ റ് നടത്തുകയും ചെത്തതോടെ തലസ്ഥാനം അക്ഷരാർഥത്തിൽ യുദ്ധക്കളമായി. സംഘർഷത്തിൽ പൊലീസുകാരും മാധ്യമപ്രവർത്തകരും സമരക്കാരുമടക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു. മൂന്ന് മണിക്കൂറോളം എം.ജി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കണ്ണീർവാതകപ്രയോഗത്തിൽ ദേഹാസ്വാസ്ഥ്യം ഉണ്ടായ കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് ഉൾപ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ നിരാഹാരസമരവും അവസാനിപ്പിച്ചു.
യൂനിവേഴ്സിറ്റി കോളജ് സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള കെ.എസ്.യു സമരത്തിന് പിന്തുണയുമായി തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ പ്രസ്ക്ലബ് പരിസരത്ത് നിന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൾ പ്രകടനമായെത്തിയത്. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമായി.
സമരഗേറ്റിന് മുന്നിൽ മാർച്ച് ഉദ്ഘാടനം ചെയ്ത് ഡീൻ കുര്യാക്കോസ് സംസാരിച്ച് തുടങ്ങുന്നതിനിടെ കെ.എസ്.യു സമരപ്പന്തലിന് മുന്നിൽ പ്രവർത്തകരും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. സമരപ്പന്തലിന് എതിർവശത്തായി ഇട്ടിരുന്ന പൊലീസ് വാഹനം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു തർക്കം. തർക്കം മൂത്തതോടെ സമരപ്പന്തലിൽനിന്ന് പൊലീസിനുനേർക്ക് കല്ലെറിഞ്ഞു. ഇതോടെ സംഘർഷമായി. കണ്ണീർവാതകം തുടർച്ചയായി പൊട്ടിക്കാൻ തുടങ്ങിയതോടെയാണ് പ്രവർത്തകർ കുപ്പിയേറ് തുടങ്ങിയത്.
കല്ലേറിലും കുപ്പിയേറിലും മാതൃഭൂമി ഒാൺലൈൻ കാമറമാൻ പ്രവീൺദാസ്, ഫോർട്ട് എ.സി പ്രതാപൻനായർ എന്നിവർക്ക് പരിക്കേറ്റു. കണ്ണീർവാതക പ്രയോഗത്തിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ.എം. അഭിജിത്തിനെയും പരിക്കേറ്റ മറ്റുള്ളവരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
തുടർന്ന് പൊലീസ് പിന്മാറുകയും പ്രവർത്തകർ പിരിയുകയും ചെയ്തതോടെയാണ് രംഗം ശാന്തമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.