യൂത്ത് കോൺഗ്രസ് യൂത്ത് മാർച്ചിന് ബദിയടുക്കയിൽ തുടക്കം
text_fieldsബദിയടുക്ക (കാസർകോട്): ‘വര്‍ഗീയതക്കെതിരെ നാടുണര്‍ത്തുക, ഭരണതകര്ച്ചക്കെതിരെ മനസ്സുണര്‍ത്തുക’ എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യൂത്ത് മാര്‍ച്ചിന് ബദിയടുക്കയില്‍ തുടക്കം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ജാഥാ ക്യാപ്റ്റന്‍ ഡീന്‍ കുര്യാക്കോസിന് പതാക കൈമാറി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ഇടതുസർക്കാർ പരാജയമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതേരൂപത്തില്‍ എല്‍.ഡി.എഫ് കേരളത്തില്‍ അഞ്ചു വര്‍ഷം ഭരണം പൂര്‍ത്തിയാക്കില്ല. ഒരു പുതിയ പദ്ധതിയും എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്ത് ആണുങ്ങള് തറക്കല്ലിട്ട പദ്ധതികളാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഉദ്ഘാടനം ചെയ്യുന്നത്. ഒന്നും ശരിയാവാത്ത വര്‍ഷമാണ് കഴിഞ്ഞുപോയത്. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ല. റേഷന്‍ഷോപ്പില്‍ അരിയില്ല, ബന്ധുക്കള്‍ക്ക് നിയമനം നല്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടു മന്ത്രിമാര്‍ രാജിവെച്ചു. സി.പി.എമ്മും സി.പി.ഐയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. ഇരു സര്ക്കാറുകളോടുമുള്ള പ്രതീക്ഷ തകര്‍ന്നുവെന്നും ജനങ്ങള്‍ സര്‍ക്കാറിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ.സി. ജോസഫ്, എം.വി. സനല്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ബെന്നി ബെഹനാൻ, മങ്കട രാധാകൃഷ്ണന്, ജൈസണ് ജോസഫ്, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി രവീന്ദ്രദാസ്, കെ. സുധാകരൻ, വൈഷ്ണവ് എന്നിവർ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെൻറ് മണ്ഡലം പ്രസിഡൻറ് സാജിദ് മൗവ്വല്‍ സ്വാഗതവും ശ്രീജിത്ത് മടക്കര നന്ദിയും പറഞ്ഞു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മാര്‍ച്ച് പര്യടനം നടത്തും. ഇടതുസര്‍ക്കാറിെൻറ ഒന്നാം വാര്‍ഷികമായ മേയ് 25ന് തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റ് ഉപരോധത്തോടെയാണ് മാര്‍ച്ച് സമാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.