മന്ത്രിയുടെ കാറിന് മുകളിൽ ചാടിക്കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; തുണിയുരിഞ്ഞ് പൊലീസ് VIDEO
text_fieldsകണ്ണൂർ: ആറളം ഫാമിൽ കാട്ടാന ആക്രമണത്തെ തുടർന്ന് സർവകക്ഷി യോഗത്തിനെത്തിയ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം. സർവകക്ഷി യോഗം നടന്ന ഏടൂരിലായിരുന്നു സംഭവം.
കരിങ്കൊടിയുമായി ആദ്യം വാഹനം തടഞ്ഞ പ്രവർത്തകരെ പൊലീസ് പിടിച്ചുനീക്കിയെങ്കിലും കൂടുതൽ പ്രവർത്തകരെത്തുകയായിരുന്നു. ഇതിനിടെയാണ് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മന്ത്രിയുടെ കാറിന് മുകളിലേക്ക് ചാടിക്കയറിയത്. താഴേക്ക് വലിച്ചിറക്കാനുള്ള പൊലീസിന്‍റെ ശ്രമത്തിനിടെ ഇയാളുടെ തുണിയുരിയുകയും ചെയ്തു.
അതേസമയം, ആറളത്ത് പ്രതിഷേധം തുടരുകയാണ്. കാട്ടാന കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങൾ വീട്ടിലേക്ക് എത്തിക്കുന്നത് നാട്ടുകാർ തടഞ്ഞു. റോഡിൽ മരങ്ങളും കല്ലുകളുമിട്ട് ആംബുലൻസുകൾ തടഞ്ഞു. നാട്ടുകാർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ സി.പി.എം നേതാവ് എം.വി. ജയരാജൻ ഉൾപ്പെടെ നേതാക്കളെ നാട്ടുകാർ തടഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.