സിൽവർ ലൈൻ വിശദീകരണത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി
text_fieldsകൊച്ചിയിൽ സിൽവർ ലൈൻ വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. യോഗം നടക്കുന്ന ടി.ഡി.എം ഹാളില്‍ മുഖ്യമന്ത്രി എത്തിയ ശേഷമായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതിഷേധത്തിനിടെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ കാലിൽ പരുക്കേറ്റു. മൂന്നു പ്രവർത്തകരെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ അർധ അതിവേഗ പാതയുടെ നിർമാണവുമായി ബന്ധപ്പെട്ടു വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങൾ ആരായുന്നതിനായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജനസമക്ഷം സിൽവർ ലൈൻ വിശദീകരണ യോഗം ചേരുന്നത്. ക്ഷണിക്കപ്പെട്ട പൗരപ്രമുഖരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. നേരത്തെ തിരുവനന്തപുരത്തും സമാനയോഗം സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.