കടൽഭിത്തി നിർമിക്കണം; കടലിൽ ചാടി യൂത്ത് കോൺഗ്രസ് പ്രതിഷേധം
text_fieldsമലപ്പുറം: പാലപ്പെട്ടി മേഖലയിൽകടൽ ഭിത്തി നിർമ്മാണം അടിയന്തിരമായി പൂർത്തികരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. അജ്മീർ നഗറിൽ നിന്ന് ആരംഭിച്ച് കാപ്പിരികാട് തീരം വരെ പ്രതിഷേധ യാത്ര നടത്തി കടലിൽ ചാടി പ്രതീകാത്മക മനുഷ്യമതിൽ തീർത്തായിരുന്നു പ്രതിഷേധം.
ശനിയാഴ്ച വൈകീട് മൂന്ന് മണിക്ക് അജ്മീർ നഗറിൽ വാർഡ് അംഗങ്ങളായ അനസ് മാസ്റ്ററും ഷഹീന ഖാലിദും പ്രക്ഷോഭ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.കാപ്പിരികാട് കടപ്പുറത്ത് നടന്ന സമാപന യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉൽഘാടനം ചെയ്തു.കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി പി.റംഷാദ് മുഖ്യ പ്രഭാഷണം, നടത്തി. ഫാരിസ് ആമയം അധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം പ്രസിഡൻറ് വിനു എരമംഗലം മണ്ഡലം പ്രസിഡൻ്റ് കെ.ടി.റസാക്, മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ല സെക്രട്ടറി മനോഹൻ തുടങ്ങിയവർ സംസാരിച്ചു. ജംഷീദ് സ്വാഗതവും ഹൈബൽ പാലപ്പെട്ടി നന്ദിയും അറിയിച്ച.
പാലപ്പെട്ടി മേഖലയിൽ പുതിയിരുത്തി മുതൽ കാപ്പിരികാട് വരെയുള്ള കടൽ തീരങ്ങളിൽ വർഷങ്ങളായി തുടരുന്ന കടൽ ക്ഷോഭത്തിൽ കടൽഭിത്തി തകർന്ന് കടൽ കരയിലേക്കു കയറി തീരം പൂർണ്ണമായും കടലെടുത്തിരിക്കുകയാണ്.കാപ്പിരികാട് പടിഞ്ഞാറ് ഭാഗത്ത് നിന്ന് ആരംഭിച്ച ജിയോ ബാഗ് സ്ഥാപിച്ചു തടയണ നിർമ്മാണം കേവലം നൂറ് മീറ്ററിൽ മാത്രം അവസാനിപ്പിച്ചിരിക്കുകയാണ്. തീരത്തെ തെങ്ങുകളടക്കം മറ്റ് മരങ്ങൾ കടപുഴക്കി ഏക്കറുകളോളം തോട്ടങ്ങൾ കടലായി മാറി. ഈയൊരു സാഹചര്യത്തിൽ കടൽഭിത്തി നിർമ്മാണം എത്രം പെട്ടെന്ന് പൂർത്തീകരിക്കണമെന്നാണ് യൂത്ത്കോൺഗ്രസിൻെറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.