ജലപീരങ്കി ലക്ഷ്യം തെറ്റി; പതിച്ചത് മദ്യവിരുദ്ധ ജനകീയ മുന്നണി പ്രവർത്തകർക്കിടയിൽ
text_fieldsതിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മാർച്ചിനെ നേരിടാൻ പൊലീസ് പ്രയോഗിച്ച ജലപീരങ്കി വഴിമാറി പതിച്ചത് മദ്യവിരുദ്ധ ജനകീയ മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കും നേരെ. തിരക്കിൽപെട്ടതിനെ തുടർന്ന് അവശതയനുഭവപ്പെട്ട ഗാന്ധിയൻ പി. ഗോപിനാഥൻ നായരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ എം. സൂസപാക്യം, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ് തോമസ് കെ. ഉമ്മൻ എന്നിവരാണ് ജലപീരങ്കി പ്രയോഗത്തിനിടയിലായത്. തിങ്കളാഴ്ച ഉച്ചക്ക് 12.45 ഒാടെ സെക്രേട്ടറിയറ്റിന് മുന്നിലാണ് സംഭവം. സർക്കാറിെൻറ മദ്യനയത്തിനെതിരെ മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ മതമേലധ്യക്ഷന്മാരടക്കം പെങ്കടുത്ത സെക്രേട്ടറിയറ്റ് മാർച്ച് നടന്നിരുന്നു. സമരത്തിെൻറ സമാപനമായി നന്ദിപറയൽ പുരോഗമിക്കുന്നതിനിടെയാണ് മന്ത്രി തോമസ്ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ചും ജലപീരങ്കി പ്രയോഗവുമുണ്ടായത്.
പൊലീസിെൻറ അനാസ്ഥയിലും സമാധാനപരമായി സമരം ചെയ്തവർക്ക് നേരെ ജലപീരങ്കിപ്രയോഗമുണ്ടായതിലും തോമസ് കെ. ഉമ്മൻ അടക്കമുള്ളവർ ചോദ്യം ചെയ്തു. സമരത്തിനെത്തിയവരും ബഹളമുണ്ടാക്കി. പിന്നാലെ നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.