സമ്പത്തിനെ ‘വിളിച്ചുണർത്തി’ യൂത്ത് കോൺഗ്രസ്
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ. സമ്പത്തിെൻറ വീട്ടുപരിസരത്ത് ‘വിളിച്ചുണർത്തൽ’ സമരവുമായി യൂത്ത് കോൺഗ്രസ്. ഡൽഹിയിൽ ഉൾപ്പെടെ ആയിരക്കണക്കിന് മലയാളികൾ കുടുങ്ങിക്കിടക്കുേമ്പാൾ തിരുവനന്തപുരത്തെ വീട്ടിൽ തങ്ങുന്ന സമ്പത്തിെൻറ നടപടിയിൽ പ്രതിേഷധിച്ചായിരുന്നു പ്രതീകാത്മക സമരം.
പകൽ 11 മണിക്ക് അലാം സജ്ജമാക്കിയ ടൈം പീസും ൈകയിലേന്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിനെത്തിയത്. പ്രവർത്തകരെ വഴുതക്കാട് വിമൻസ് കോളജിന് എതിർവശം പൊലീസ് തടഞ്ഞു. നിർഗുണ പരബ്രഹ്മങ്ങൾക്കാണ് സർക്കാർ ലക്ഷക്കണക്കിന് രൂപ ശമ്പളമായി ചെലവഴിക്കുന്നതെന്ന് സമ്പത്ത് തെളിയിച്ചതായി സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.എസ്. നുസൂർ പറഞ്ഞു.
വൈസ് പ്രസിഡൻറ് എസ്.എം. ബാലു, സെക്രട്ടറിമാരായ വിനോദ് കോട്ടുകാൽ, നേമം ഷജീർ, ജില്ല ജനറൽ സെക്രട്ടറി മണക്കാട് അബീഷ്, അഫ്സൽ, അഫ്സർ വെമ്പായം നിയോജകമണ്ഡലം പ്രസിഡൻറ് കിരൺ ഡേവിഡ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.