യൂത്ത് കോൺഗ്രസ് സെക്രേട്ടറിയറ്റ് മാർച്ചിൽ സംഘർഷം; ജലപീരങ്കി, കണ്ണീർവാതകം
text_fieldsതിരുവനന്തപുരം: സർക്കാറിെൻറ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചില്‍ സംഘര്‍ഷം. ഗേറ്റിൽ സ്ഥാപിച്ച ബാരിക്കേഡുകൾ മറിച്ചിടാൻ സമരക്കാർ ശ്രമിച്ചതോടെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ജലപീരങ്കി പ്രയോഗത്തിൽ പ്രവർത്തകർക്ക് പരിക്കേറ്റു. എം.എൽ.എമാർക്കിടയിൽ കണ്ണീർവാതകം പ്രയോഗിച്ചെന്നാരോപിച്ച് പ്രവർത്തകർ പൊലീസിനുനേരെ തിരിഞ്ഞത് വാക്കേറ്റവും സംഘർഷവുമായി. ജലപീരങ്കി പ്രയോഗത്തിൽ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം നിയമസഭ മണ്ഡലം പ്രസിഡൻറ് കിരൺ ഡേവിസ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. പൊലീസ് നടപടി തുടര്‍ന്നിട്ടും പിരിഞ്ഞുപോകാന്‍ പ്രതിഷേധക്കാര്‍ കൂട്ടാക്കിയില്ല. മാര്‍ച്ചിന് നേതൃത്വം നല്കിയ സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പില്‍, വൈസ് പ്രസിഡൻറ് ശബരീനാഥൻ എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി.
ഉച്ചക്ക് ഒേന്നാടെയാണ് സെക്രട്ടേറിയറ്റിെൻറ സമരഗേറ്റില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയത്. ആദ്യ അരമണിക്കൂര്‍ പ്രതിഷേധം സമാധാനപരമായിരുന്നു. പിന്നീടാണ് ബാരിക്കേഡ് മറിച്ചിടാൻ ശ്രമം നടന്നത്. മാർച്ചിനെ തുടർന്ന് എം.ജി റോഡിൽ അരമണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു.
പിൻവാതിൽ നിയമനങ്ങളുടെ ഘോഷയാത്രയാണ് കേരളത്തിൽ നടക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീർ ഷാ പാലോട് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.എസ്. ശബരീനാഥൻ, വി.ടി. ബൽറാം, റോജി ജോൺ, അൻവർ സാദത്ത്്, വൈസ് പ്രസിഡൻറ് എൻ.എസ്. നുസൂർ, എസ്.എം. ബാലു, എസ്.ജെ. പ്രേംരാജ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.