'ഷെറിന്റെ ബെസ്റ്റിയാണ് മന്ത്രി ഗണേഷ് കുമാർ'; ശിക്ഷായിളവിന് ഇടപെട്ടത് രണ്ടു മന്ത്രിമാരെന്ന് അബിൻ വർക്കി
text_fieldsതിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി.
ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസിലെ പ്രതിയായ ഷെറിന് ശിക്ഷ ഇളവ് നൽകിയതിൽ സർക്കാർ ഇടപെടൽ വ്യക്തമാണെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ അടക്കമുള്ള രണ്ടുമന്ത്രിമാർക്ക് ഇതിൽ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും അബിൻ വർക്കി പറഞ്ഞു.
ഷെറിന്റെ ബെസ്റ്റിയാണ് ഗണേഷ് കുമാർ എന്ന് സംശയിക്കുന്ന രീതിയിലാണ് ശിക്ഷായിളവ് നൽകിയിരിക്കുന്നതെന്നും ജയിലിൽ കിടക്കുന്ന പ്രതിയുമായി മന്ത്രിക്ക് എന്ത് ബന്ധമാണുള്ളതെന്നും അബിൻ വർക്കി ചോദിച്ചു.
ഷെറിന്റെ ബെസ്റ്റിയാണ് ഗണേഷ് കുമാർ എങ്കിൽ ചെങ്ങന്നൂരിലെ മറ്റൊരു മന്ത്രി ലോക്കൽ ഗാർഡിയനാണ്. ഇവരുടെ ഇടപെടലാണ് അതിവേഗ ശിക്ഷയിളവ് ലഭിക്കാൻ കാരണം. ജയിൽ ചട്ടങ്ങൾ ലംഘിച്ചതാണോ ഷെറിന്‍റെ മാനസാന്തരമെന്നും സർക്കാർ ഇതിൽ കൃത്യമായ വിശദീകരണം തരണമെന്നും അബിൻ വര്‍ക്കി പറഞ്ഞു.
20 വർഷം ശിക്ഷയനുഭവിച്ചവർ പോലും ജയിലിൽ തുടരുമ്പോഴാണ് ഷെറിന് മാത്രമായുള്ള ശിക്ഷയിളവെന്ന് അബിൻ വർക്കി കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.