ഉദുമ എം.എൽ.എക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ്
text_fieldsകാസർഗോഡ്: ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമനെതിരെയും സി.പി.എം നേതാക്കള്‍ക്കെതിരെയും കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്. പെരിയയില്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പ്രകടനത്തില്‍ ആയിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ കൊലവിളി.
കഴിഞ്ഞ ബുധനാഴ്ചയാണ് പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെന്റെയും കൃപേഷിന്റെയും രണ്ടാം ചരമ വാര്‍ഷികം കല്യോട്ട് വച്ച് നടന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജില്ലക്ക് പുറത്ത് നിന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുസ്മരണ പരിപാടിയില്‍ എത്തിയിരുന്നു.
കല്യോട്ടേക്ക് പ്രകടനമായി എത്തിയ ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലവിളി മുദ്രാവാക്യം മുഴക്കിയത്. 'നിന്റെ നാളുകള്‍ എണ്ണപ്പെട്ടു' എന്നായിരുന്നു മുദ്രാവാക്യത്തിൽ പറയുന്നത്. കേസിലെ മുഖ്യ പ്രതി സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന പീതാംബരന് എതിരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുന്നുണ്ട്.
പ്രകടനത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുണ്ടായിരുന്നെങ്കിലും പ്രവർത്തകരുടെ മുദ്രാവാക്യം തടയാൻ മുതിർന്നില്ല. കൊലവിളി പ്രകടനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ഇരുവരെ പോലീസ് കേസെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.