വിമാനത്തിൽ പ്രതിഷേധിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു; സ്കൂളിലെത്തിയാൽ കാലുതല്ലിയൊടിക്കുമെന്ന് ഡി.വൈ.എഫ്.ഐ
text_fieldsകണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനും മട്ടന്നൂർ യു.പി സ്കൂൾ അധ്യാപകനുമായ ഫർസീൻ മജീദിനെ സ്കൂളിൽ കാലുകുത്തിയാൽ കാല് തല്ലിയൊടിക്കുമെന്ന് ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല സെക്രട്ടറി എം. ഷാജർ. അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്കൂളിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യവെയായിരുന്നു ഭീഷണി.
സി.പി.എം തീരുമാനിച്ചാൽ അധ്യാപകന് സ്കൂളിൽ പോകണമെങ്കിൽ പാർട്ടി ഓഫിസിൽ വന്ന് കത്തുവാങ്ങേണ്ടിവരുമെന്ന് തിങ്കളാഴ്ച മട്ടന്നൂരിൽ നടന്ന പ്രതിഷേധത്തിൽ ജില്ല സെക്രട്ടേറിയറ്റംഗം പി. പുരുഷോത്തമനും പറഞ്ഞിരുന്നു.
സംഭവത്തിൽ ഫർസീനെ സ്കൂളിൽനിന്ന് സസ്‍പെന്റ് ചെയ്തിട്ടുണ്ട്. വിഷയത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു.
അതേസമയം അധ്യാപകൻ ജോലിചെയ്യുന്ന സ്കൂളിൽനിന്ന് നിരവധി വിദ്യാർഥികൾ ടി.സി അപേക്ഷയുമായി എത്തിയിട്ടുണ്ട്. സ്കൂളിലേക്ക് എസ്എഫ്.ഐ നടത്തിയ മാർച്ചിൽ ഉന്തും തള്ളുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.