Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിച്ചെനയിൽ കാർ...

കോഴിച്ചെനയിൽ കാർ ബസുകൾക്കിടയിൽപെട്ട് രണ്ടു യുവാക്കൾ മരിച്ചു

text_fields
bookmark_border
കോഴിച്ചെനയിൽ കാർ ബസുകൾക്കിടയിൽപെട്ട് രണ്ടു യുവാക്കൾ മരിച്ചു
cancel

കോട്ടക്കൽ: ചങ്കുവെട്ടി കോഴിച്ചെനയിൽ പത്രവുമായി പോവുകയായിരുന്ന കാർ ബസുകൾക്കിടയിൽപെട്ട് രണ്ടു പേർക്ക് ദാരുണ മരണം. കാർ യാത്രികരായ ഗുരുവായൂർ ഇരിങ്ങാവൂർ സ്വദേശി ഇർഷാദ്, ഹക്കീം എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ മേലേ കോഴിച്ചെന പള്ളിക്കു സമീപമായിരുന്നു അപകടം. പത്രവുമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കാർ. ദീർഘദൂര യാത്രാ ബസിനെ മറികടക്കുന്നതിനിടെ കാർ എതിർവശത്തുനിന്ന് വന്ന ടൂറിസ്റ്റ് ബസിന്‍റെ ഇടയിൽ അകപ്പെടുകയായിരുന്നു.

പൂർണ്ണമായും തകർന്ന കാർ വെട്ടിപൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്. ഒരാൾ തൽക്ഷണം മരിച്ചു.

മൃതദേഹം അൽമാസ് ആശുപത്രി മോർച്ചറിയിൽ. കൽപ്പകഞ്ചേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentcar accident
News Summary - youth dead kozhichena road accident-kerala news
Next Story