നായ് കുറുകെ ചാടി നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു
text_fieldsരാമനാട്ടുകര: നായ് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ റിക്ഷ മറിഞ്ഞു യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ഐക്കരപ്പടി കൈതക്കുണ്ടയിൽ ശ്രീനിലയത്തിൽ മുരളി-ഗീത ദമ്പതികളുടെ മകൻ സൗരവ് (21) ആണ് മരിച്ചത്.
ഓട്ടോ ഓടിച്ചിരുന്ന കാരാട് പറമ്പ് കൊളക്കാട്ടിൽ പുറായിൽ താമസിക്കുന്ന രാഹുൽ ശങ്കറിനെ (24)പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാറൂക്ക് കോളജ്-വാഴക്കാട് റോഡിൽ കാരാട് പറമ്പ് സ്ഥാനാർഥി പടിയിൽ വെള്ളിയാഴ്ച പുലർച്ചെ 5.15 ഓടെ ആണ് അപകടം. നൈറ്റ് ഇവന്റ്സ് എന്ന ഡെക്കറേഷൻ സ്ഥാപനത്തിലെ ജോലിക്കാരായ ഇരുവരും കോഴിക്കോട് പാലാഴിയിൽ ഡെക്കറേഷൻ വർക്ക് കഴിഞ്ഞു കാരാട് പറമ്പിലേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് സംഭവം.
സ്ഥാനാർഥി പടിക്കു സമീപം വെച്ച് നായ് ഓട്ടോക്ക് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡരികിലെ വീടിന്റെ ഗേറ്റിന്റെ തൂണിൽ ഇടിച്ചു മറിയുകയായിരുന്നു. തലക്ക് ഗുരുതരമായ പരിക്കേറ്റ സൗരവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സഹോദരൻ: മിഥുൻ ലാൽ. വാഴക്കാട് എസ്.ഐ. കെ. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.