വനത്തിൽ കുടുങ്ങിയ യുവാക്കളെ രണ്ടുദിവസത്തിനുശേഷം കണ്ടെത്തി
text_fieldsഒല്ലൂർ: വെള്ളച്ചാട്ടം കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ രണ്ടുദിവസത്തിനുശേഷം കണ്ടെത്തി. ചാവക്കാട് തിരുവത്ര കടപ്പുറം പഞ്ചവടി വീട്ടിൽ മൂർത്തിയുടെ മകൻ ഉണ്ണികൃഷ്ണൻ (26), വടക്കേക്കാട് ചിരിയങ്കണ്ടത്ത് സിറിൾ (24) എന്നിവരെയാണ് ചീരക്കുണ്ടിൽനിന്ന് 12 കിലോമീറ്റർ അകലെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടത്തിന് മൂന്ന് കിലോമീറ്റർ അകലെയാണിത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഇവർ ബൈക്കിൽ വെള്ളച്ചാട്ടം കാണാൻ എത്തിയത്. വനത്തിൽ കയറിയ ഇവർ ആദ്യം ഒാലക്കയം വെള്ളച്ചാട്ടം കണ്ടു. പിന്നീട് നാല് കിലോമീറ്റർ കൂടി കയറി ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടത്തിന് അരികിൽ എത്തിയപ്പോഴേക്കും ഇരുട്ട് പരക്കാൻ തുടങ്ങി. അതോടെ തിരിച്ചിറങ്ങി. കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് വഴിതെറ്റിയത്. അതിനകം സിറിൾ തളർന്നിരുന്നു. മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ അവർ രാത്രി പാറയുടെ മുകളിൽ കഴിഞ്ഞു.
തിങ്കളാഴ്ച വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്നൽ കിട്ടിയില്ല. ഉച്ചകഴിഞ്ഞാണ് ഫോണിൽ കിട്ടിയത്. ഉടനെ സിറിൾ സഹോദരിയെ വിളിച്ച് വിവരം അറിയിച്ചു. വൈകാതെ ഫോണിലെ ചാർജ് കഴിഞ്ഞു. കൊണ്ടുവന്ന ഭക്ഷണം രാത്രിയോടെ തീർന്നു. തിങ്കളാഴ്ച പകൽ മുഴുവൻ വെള്ളം കുടിച്ചാണ് കഴിഞ്ഞത്. പകലും രാത്രിയും തിരച്ചിലുകാരുടെ ശബ്ദം കേെട്ടങ്കിലും ദിശ കണ്ടെത്താൻ കഴിഞ്ഞിെല്ലന്ന് അവർ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് വരന്തരപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡൻറ് ബാവയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ വനത്തിൽ കണ്ടെത്തിയത്. ഇവരുടെ സഹായത്തോടെ ചീരക്കുണ്ടിൽ എത്തി.
അപ്പോഴേക്ക് പുത്തൂർ പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ ഭക്ഷണവുമായി കാത്തിരിക്കുകയായിരുന്നു. തുടർന്ന് ഒല്ലൂർ പൊലീസ് ഇവരെ ജില്ല ആശുപത്രിയിൽ എത്തിച്ചു. വൈദ്യപരിശോധനക്ക് ശേഷം ഒല്ലൂർ സ്റ്റേഷനിൽ എത്തിച്ച് മൊഴിയെടുത്തു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മൊഴിയെടുത്തു. വനത്തിൽ അതിക്രമിച്ച് കയറിയതിന് ഇവർക്കെതിരെ കേെസടുക്കും. ഇവരെ കാണാതായെന്ന പരാതിയുള്ളതിനാൽ കോടതിയിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.