ഓഹരി വിപണിയുടെ പേരിൽ 88.10 ലക്ഷം തട്ടിയ കേസിൽ 21കാരൻ അറസ്റ്റിൽ
text_fieldsഅങ്കമാലി: ഷെയർ വ്യാപാരത്തിന്‍റെ മറവിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ മലപ്പുറം പതാക്കര കുന്നപ്പിള്ളി കുറവക്കുന്നേൽ വീട്ടിൽ സജീർ മുഹമ്മദിനെ (21) അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി കവരപ്പറമ്പ് സ്വദേശിക്കാണ് 88.10 ലക്ഷം രൂപ നഷ്ടമായത്. ഷെയർ ട്രേഡിങ് കമ്പനിയുടെ പേരിൽ ഓഹരി എടുത്ത് തരാമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ സന്ദേശവും ലിങ്കും നൽകി വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ പ്രതി പണം കൈപ്പറ്റുകയായിരുന്നു. പിന്നീട് പണവും ആനുകൂല്യങ്ങളും നൽകാതെ കവരപ്പറമ്പ് സ്വദേശിയെ കബളിപ്പിച്ചു.
സജീർ മുഹമ്മദിന്‍റെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നിട്ടുള്ളതായും പൊലീസ് കണ്ടെത്തി. കമീഷൻ വ്യവസ്ഥയിലാണ് പണമിടപാട് നടത്തുന്നതെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. തട്ടിപ്പിൽ മറ്റ് നിരവധി പേരും അകപ്പെട്ടിട്ടുണ്ടെന്നും പിന്നിൽ വൻതട്ടിപ്പുസംഘം പ്രവർത്തിക്കുന്നുണ്ടെന്നുമാണ് പൊലീസ് നൽകുന്ന സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.