പരിക്കേറ്റ യുവാവ് ചികിത്സക്ക് വഴിയില്ലാതെ ദുരിതത്തിൽ
text_fieldsമൂവാറ്റുപുഴ: സ്കൂട്ടർ അപകടത്തിൽ പരിേക്കറ്റ യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു. വാഴക്കുളത്ത് ഡി ക്ലബ് ഡിസൈനിങ് സ്റ്റുഡിയോയിലെ ആൽബം ഡിസൈനർ വണ്ണപ്പുറം തഴുവക്കല്ലേൽ ശശിയുടെ മകൻ അരുണാണ് (27) ചികിത്സക്കും നിത്യചെലവുകൾക്കും വഴികാണാെത ദുരിതത്തിലായത്.
ഫെബ്രുവരി 13ന് അരുൺ ഓടിച്ചിരുന്ന സ്കൂട്ടർ കല്ലൂർക്കാട്ട് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് തലക്ക് ഗുരുതര പരിക്കേറ്റു. അടിയന്തരമായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സർജറി നടത്തി. ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തുക്കളുെടയും ഗായകരുെടയും ആഭിമുഖ്യത്തിൽ ചികിത്സ സഹായത്തിന് തെരുവിൽ പാട്ടുപാടി 70,000 രൂപയോളം സമാഹരിച്ചു.
ഇവരുടെതന്നെ സമൂഹ മാധ്യമ പ്രചാരണത്തിലൂടെ അടിയന്തര ചികിത്സക്കാവശ്യമായ തുക സ്വരൂപിക്കാൻ കഴിഞ്ഞെങ്കിലും തുടർന്നു വേണമെന്ന് ഡോക്ടർമാർ അറിയിച്ച ശസ്ത്രക്രിയക്ക് പണം കണ്ടെത്താൻ പോംവഴി തേടുകയാണിവർ. ഇതിനിെട, കഴിഞ്ഞ വ്യാഴാഴ്ച അരുണിെൻറ തലയിൽ വീണ്ടും ശസ്ത്രക്രിയ നടത്തി.
അർബുദബാധിതയായി അരുണിെൻറ മാതാവ് അടുത്തിടെയാണ് മരിച്ചത്. പിതാവ് ശശി അർബുദ ചികിത്സയിലാണ്. ശശിയുടെ ചികിത്സാർഥം ഓട്ടോയിൽ തിരുവനന്തപുരത്തിന് പോയപ്പോൾ കഴിഞ്ഞ ജനുവരിയിൽ കൊട്ടാരക്കരയിൽ നടന്ന അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിക്കുകയും ശശിക്കും ഒപ്പമുണ്ടായിരുന്ന അരുണിെൻറ സഹോദരി അപർണക്കും പരിക്കേൽക്കുകയും ചെയ്തു.
ഈ അപകടത്തിെൻറ ഞെട്ടൽ മാറും മുമ്പാണ് കുടുംബത്തിലെ ഏക വരുമാനമായിരുന്ന അരുണിെൻറ അപകടം. മൂന്നുപേരുെടയും തുടർ ചികിത്സകളും ദൈനംദിന ചെലവുകളും നടത്താനാണ് അരുണിെൻറ കുടുംബം സഹായം അഭ്യർഥിക്കുന്നത്. ഇവർക്കായുള്ള ധനശേഖരണാർഥം പഞ്ചായത്ത് അംഗം സൗമ്യ ജോമോൻ, രതീഷ് കുമാർ എന്നിവരുടെ പേരിൽ ഫെഡറൽ ബാങ്ക് മൂലമറ്റം ശാഖയിൽ 99980109911375 നമ്പറായി അക്കൗണ്ട് തുറന്നു. ഐ.എഫ്.എസ്.സി: FDRL0001023. ഫോൺ: 9544925614.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.