ഡി.വൈ.എഫ്.െഎ നേതാവ് കുഴഞ്ഞുവീണ് മരിച്ചു; പൊലീസിനെതിരെ പരാതി
text_fieldsഅടൂർ: മാസങ്ങൾക്കുമുമ്പ് പൊലീസ് മർദനമേറ്റ ഡി.വൈ.എഫ്.ഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു. പൊലീസിനെതിരെ പിതാവിെൻറ പരാതി. കടമ്പനാട് തുവയൂർ തെക്ക് മലങ്കാവ് കൊച്ചുമുകളിൽ വീട്ടിൽ ജോയിക്കുട്ടിയുടെയും ആനിയമ്മയുടെയും മകൻ ജോയലാണ് (29) മരിച്ചത്. വെള്ളിയാഴ്ച രാവിലെ തളർന്നുവീണ ഇയാളെ അടൂർ ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷം ശാസ്താംകോട്ടയിെല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ജോയലിെൻറ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് രംഗത്തെത്തി. ജോയലിനെ ജനുവരി ഒന്നിന് പൊലീസ് മർദിച്ചിരുെന്നന്നും ഇതാണ് മരണകാരണമായതെന്നും പിതാവ് പൊലീസിന് മൊഴി നൽകി.
അതിെൻറ അടിസ്ഥാനത്തിൽ അടൂർ ആർ.ഡി.ഒ പി.ടി. എബ്രഹാമിെൻറ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചതായി ഡിവൈ.എസ്.പി ജവഹർ ജനാർഡ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഡി.വൈ.എഫ്.ഐ അടൂർ മേഖല കമ്മിറ്റി അംഗവും സി.പി.എം സെൻട്രൽ ബ്രാഞ്ച് അംഗവുമാണ് ജോയൽ. സഹോദരൻ ജിജോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.