കോവിഡ് കാലത്തും മോദി-അമിത് ഷാ കൂട്ടുകെട്ട് വിദ്യാർഥികളെ വേട്ടയാടുന്നു -യൂത്ത് ലീഗ്
text_fieldsകോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന് നേതൃത്വം കൊടുത്ത ഡൽഹി ജാമിഅ സർവകലാശാല വിദ്യാർഥി നേതാക്കൾ ക്കെതിരെ യു.എ.പി.എ ചുമത്തിയ ഡൽഹി പൊലീസ് നടപടി രാജ്യത്തിന് തന്നെ നാണക്കേടാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ക മ്മിറ്റി പ്രസ്താവിച്ചു.
ജാമിഅ കോഓഡിനേഷൻ കമ്മിറ്റി മീഡിയ കോഓഡിനേറ്റർ സഫൂറ സർഗർ, കമ്മിറ്റി അംഗം മീരാൻ ഹൈദർ, ജെ.എൻ.യു വിദ്യാർഥി ഉമർഖാലിദ് എന്നിവർക്കെതിരെ ഡൽഹി വംശഹത്യയുമായി ബന്ധപ്പെട്ട എഫ്.ഐ.ആറിനുമേൽ കസ്റ്റഡിയിലെടുത്ത് യു.എ.പി.എ ചുമത്തിയത് പൊലീസിെൻറ പക്ഷപാതിത്വത്തിെൻറ ഉദാഹരണമാണ്. കലാപത്തിന് പിന്നിൽ പ്രവർത്തിച്ച ബി.ജെ.പി നേതാക്കൾക്കെതിരെ യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചിട്ടില്ല. കപിൽ മിശ്രയെ പോലുള്ള നേതാക്കളുടെ പ്രകോപനപരമായ ആഹ്വാനത്തെ തുടർന്നാണ് ആസൂത്രിതമായ വംശഹത്യ ഡൽഹിയിൽ നടന്നത്.
കോവിഡിനെ നേരിടാൻ ജനം ഒറ്റക്കെട്ടായിരിക്കണം എന്നാഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി ആദ്യം ഉപദേശിക്കേണ്ടത് അഭ്യന്തര മന്ത്രി അമിത് ഷായെയാണ്. ഇത്തരമൊരു ദുരന്തകാലത്ത് വിദ്യാർഥികളെ പോലും വേട്ടയാടുന്ന മോദി-അമിത് ഷാ കൂട്ടുകെട്ട് രാജ്യത്തിന് നാണക്കേടാണ്.
വിദ്യാർഥി നേതാക്കളെ വിട്ടയച്ച് ഡൽഹി വംശഹത്യയുടെ യഥാർഥ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം. ഇന്ത്യയെ ബാധിച്ച ഈ വൈറസിനെതിരെ പോരാട്ടങ്ങൾ തുടരുമെന്നും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.