വൈറ്റ്ഗാർഡ് മെഡിചെയിൻ; യൂത്ത് ലീഗ് കൈമാറിയത് ലക്ഷങ്ങളുടെ മരുന്ന്
text_fieldsതളിപ്പറമ്പ് (കണ്ണൂർ): മരുന്നു കിട്ടാതെ വിഷമിക്കുന്ന അനേകർക്ക് ആശ്വാസമായി യൂത്ത് ലീ ഗ് മെഡിചെയിൻ പദ്ധതി. തളിപ്പറമ്പ് നഗരസഭ കേന്ദ്രീകരിച്ച് മുനിസിപ്പൽ, മണ്ഡലം യൂത്ത ് ലീഗ് കമ്മിറ്റികളുടെ കീഴിലുള്ള വൈറ്റ് ഗാർഡാണ് നേതൃത്വം നൽകുന്നത്. ഒരു മാസത്തിനുള് ളിൽ തളിപ്പറമ്പിലും തൊട്ടടുത്ത പഞ്ചായത്തുകളിലും എത്തിച്ചു കൊടുത്തത് കാൽ കോടിയിലേറെ രൂപയുടെ മരുന്നുകൾ.
ലോക്ഡൗൺ കാലത്ത് മെഡിക്കൽ േഷാപ്പുകൾക്ക് ഇളവുണ്ടെങ്കിലും മാരക രോഗങ്ങൾക്കുള്ള മരുന്നുകൾ പലയിടത്തും ലഭ്യമല്ല. ഇവ ഉള്ള സ്ഥലത്തുനിന്ന് വാങ്ങി കൈമാറിയാണ് എത്തിക്കുന്നത്. സേവനം പൂർണമായും സൗജന്യമാണ്. കേരളത്തിനകത്ത് വിവിധ ജില്ലകളിലേക്കും പുറത്ത് ബംഗളൂരു, മണിപ്പാൽ, മംഗളൂരു, പുണെ, ട്രിച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കും മരുന്നുകൾ കൈമാറുന്നുണ്ട്. ഇന്ത്യക്ക് പുറത്തും യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിലേക്കും മരുന്നുകൾ എത്തിച്ചുനൽകാൻ കഴിഞ്ഞതായി യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. സുബൈർ, മണ്ഡലം പ്രസിഡൻറ് പി.സി. നസീർ, ജനറൽ സെക്രട്ടറി അലി മംഗര എന്നിവർ അറിയിച്ചു.
തളിപ്പറമ്പ് കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് വൈറ്റ്ഗാർഡ് ജില്ല ക്യാപ്റ്റൻ സഈദ് പന്നിയൂർ, മണ്ഡലം ക്യാപ്റ്റൻ അഷ്റഫ് ബാപ്പു, വൈസ് ക്യാപ്റ്റൻ ജംഷീൽ കടമ്പേരി, വിവിധ പഞ്ചായത്ത് ക്യാപ്റ്റന്മാരായ പി.കെ. ഹനീഫ, നൗഫൽ മന്ന, അനസ് മുയ്യം, യൂനുസ് ചപ്പാരപ്പടവ്, താജു കൊട്ടപ്പൊയിൽ, മുർഷിദ് വായാട്, അബ്ദുല്ല വായാട്, മുഹ്സിൻ ബക്കളം എന്നിവരാണ് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.