ഡി.വൈ.എഫ്.െഎ പ്രവർത്തകന് ഒരു ലക്ഷം രൂപയുടെ കാരുണ്യസഹായവുമായി യൂത്ത് ലീഗ്
text_fieldsകാസർകോട്: അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഡി.വൈ.എഫ്.െഎ സജീവ പ്രവർത്തകന് യൂത്ത് ലീഗി െൻറ ഒരു ലക്ഷം രൂപയുടെ കാരുണ്യസഹായം. രാഷ്ട്രീയാടിസ്ഥാനത്തിൽ മാത്രം കാരുണ്യംചൊരിയുന്ന രാഷ്ട്രീയ സംഘടനകളി ൽനിന്ന് വ്യത്യസ്തമായ സഹായം സോഷ്യൽ മീഡിയയിൽ വൈറലായി. ചെർക്കള അളക്കക്കയിൽ ഒരുമാസം മുമ്പ് ബൈക്കിൽ കാറിടിച്ചാണ് ബൈക്ക് യാത്രക്കാരൻ കോലാച്ചിയടുക്കം യൂനിറ്റ് ഡി.വൈ.എഫ്.െഎ പ്രവർത്തകനായ പ്രകാശന് പരിക്കേറ്റത്.
ശരീരമാസകലം തകർന്ന് മൂന്നു ശസ്ത്രക്രിയക്ക് ഇതിനകംതന്നെ വിധേയനായി. മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രകാശന് അല്ലാമാ നഗർ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരാണ് ഒരുലക്ഷംരൂപയുടെ സഹായമെത്തിച്ചത്. കോലാച്ചിയടുക്കം ഡി.വൈ.എഫ്.െഎ യൂനിറ്റിലെ പ്രധാന പ്രവർത്തകനാണ് പ്രകാശൻ.
ചെങ്കള-മുളിയാർ അതിർത്തിപ്രദേശമായ ചെർക്കള അല്ലാമാ ഇഖ്ബാൽ നഗർ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ കഴിഞ്ഞ ഒരുമാസമായി നടത്തിയ വിശ്രമമില്ലാത്ത തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനൊപ്പമാണ് പല പ്രമുഖരേയും നേരിട്ടുകണ്ടും സ്വന്തം കൈയിൽനിന്നും കൂട്ടി ജീവകാരുണ്യത്തിന് തുക സമാഹരിച്ചത്.
ജീവെൻറ വിലെയക്കാൾ തങ്ങൾക്ക് പ്രധാനം മറ്റൊന്നുമില്ലെന്ന് യൂത്ത് ലീഗ് നേതാക്കളായ ഉബി, സമീർ, സമദ്, നൂറു എന്നിവർ പറഞ്ഞു. മാതൃകാപ്രവർത്തനത്തെ മുളിയാർ ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയും അല്ലാമാ നഗർ മേഖലാ മുസ്ലിം ലീഗ് കമ്മിറ്റിയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.