സാമ്പത്തിക സംവരണം: കോൺഗ്രസ് നേതാക്കൾ അഭിപ്രായം പുനഃപരിശോധിക്കണം -പി.കെ. ഫിറോസ്
text_fieldsകോഴിക്കോട്: സാമ്പത്തിക സംവരണത്തെ അനുകൂലിച്ച കോൺഗ്രസ് നേതാക്കൾ നിലപാട് പുനഃപരിശോധിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുെട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സംവരണ കാര്യത്തിൽ കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ വേദനിപ്പിക്കുന്നതാണ്. കേവലം വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമാക്കി സി.പി.എം നടപ്പാക്കുന്ന നയത്തോട് കോൺഗ്രസ് ചേർന്നുനിൽക്കുകയാണ്. സാമ്പത്തിക സംവരണത്തിന് വിരുദ്ധമായ നിലപാടെടുത്ത പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളതെന്നും ഫിറോസ് പറഞ്ഞു.
ആർ.എസ്.എസിെൻറയും ബി.ജെ.പിയുടെയും നയങ്ങൾ എളുപ്പത്തിൽ നടപ്പാക്കാൻ വഴിവെട്ടിക്കൊടുക്കുകയാണ് സി.പി.എം ചെയ്യുന്നത്. ഏതെങ്കിലും പ്രത്യേക വിഭാഗത്തിെൻറ കൈയടി നേടുന്നതിനുവേണ്ടി സംവരണ കാര്യത്തിൽ വെള്ളംചേർക്കാൻ ആരു ശ്രമിച്ചാലും നല്ലതല്ല. വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനിലപാടുകൾ യൂത്ത് ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം ചേർന്നു തീരുമാനിക്കും. സാമ്പത്തിക സംവരണം സംബന്ധിച്ച സർക്കാർ ഉത്തരവ് ലഭിച്ചാൽ ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുമെന്നും പി.കെ. ഫിറോസ് പറഞ്ഞു.
ഗെയില്‍ പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയകറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനപ്രതിനിധികളുമായും സമരസമിതിയുമായും ചര്‍ച്ച നടത്താന്‍ തയാറാവണം. പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായി കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സമരസമിതി പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും നേരെ ഭരണകൂടം നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് 29ന് മുക്കത്ത് യുവജനപ്രതിരോധം സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന പ്രതിരോധസംഗമം മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.