യൂത്ത് ലീഗ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ കണ്ടു
text_fieldsന്യൂഡല്‍ഹി: സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ എ.ഐ.സി.സി പ്രസിഡൻറ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മോദി ഭരണത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ഗീയ ധ്രുവീകരണവും രാഹുലിെൻറ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന രാഹുല്‍ ഗാന്ധിക്ക് മുസ്ലിം യൂത്ത് ലീഗിെൻറ പൂർണ പിന്തുണ അറിയിച്ചു.
മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് കൂട്ടായ പരിശ്രമമുണ്ടാകണമെന്നും യുവാക്കള്‍ അതിനായി രംഗത്തിറങ്ങണമെന്നും രാഹുല്‍ ഗാന്ധി ആവശ്യെപ്പട്ടൂവെന്ന് യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു. വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യവുമായി നവംബര്‍ 24 മുതല്‍ ഡിസംബര്‍ 24 വരെ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യുവജനയാത്രയെ കുറിച്ച് നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി, ഡല്‍ഹി കെ.എം.സി.സി പ്രസിഡൻറ് അഡ്വ. ഹാരിസ് ബീരാന് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.