യൂത്ത്ലീഗ് ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിച്ചു
text_fieldsതളിപ്പറമ്പ്: ഞായറാഴ്ച കാസർകോട്ടുനിന്ന് ആരംഭിച്ച മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന മുസ്ലിം യൂത്ത്ലീഗ് യുവജനയാത്ര കണ്ണൂർ ജില്ലയിൽ പ്രവേശിച്ചു. ആവേശം വിതറിയ സ്വീകരണത്തോടെ തളിപ്പറമ്പിൽ സമാപിച്ച യാത്ര ഇന്ന് ധർമശാലയിൽനിന്ന് പുറപ്പെട്ട് കണ്ണൂരിൽ സമാപിക്കും.ഒരു കക്ഷിക്ക് മുന്‍തൂക്കമുള്ള പ്രദേശങ്ങളിൽ ഇതര പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നത് പ്രാകൃതമാണെന്ന് ജാഥാനായകൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ കുറ്റപ്പെടുത്തി. യുവജനയാത്രക്ക് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണസമ്മേളനങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിൽ സി.പി.എം നടത്തുന്ന ഭീകരത ജനാധിപത്യത്തിെൻറ നിറം കെടുത്തുന്നതാണ്. മുസ്ലിംലീഗിെൻറ ശക്തികേന്ദ്രമായ മലപ്പുറത്ത് എല്ലാ പാര്‍ട്ടികളും ഭയരഹിതമായി പ്രവര്‍ത്തനം നടത്തുമ്പോള്‍ കണ്ണൂരിൽ തങ്ങള്‍ക്ക് മാത്രമെ പാടുള്ളൂ എന്ന നിലപാട് സി.പി.എം തിരുത്തണമെന്നും മുനവ്വറലി ആവശ്യപ്പെട്ടു.
ജാഥാനായകന്‍ മുനവ്വറലി ശിഹാബ് തങ്ങളും ഉപനായകന്‍ പി.കെ. ഫിറോസും പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സന്ദര്‍ശനം നടത്തിയശേഷമാണ് ജാഥ ഉദ്ഘാടനവേദിയിലെത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദര്‍ മൗലവി രാവിലെ ഉദ്ഘാടനംചെയ്തു. കെ.ടി. സഅദുല്ല അധ്യക്ഷതവഹിച്ചു. പിലാത്തറയിലെ സ്വീകരണസമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് കല്ലായി ഉദ്ഘാടനംചെയ്തു. കെ.പി. സക്കരിയ്യ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.