Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2021 9:22 PM IST Updated On
date_range 26 Feb 2021 9:28 PM ISTനിയമന വിവാദം: സമരം നിർത്തി, ഇനി ജനം തീരുമാനിക്കട്ടെ -യൂത്ത് ലീഗ്
text_fieldsbookmark_border
കോഴിക്കോട്: നിയമന വിവാദവുമായി ബന്ധപ്പെട്ട് യൂത്ത്ലീഗ് 10 ദിവസമായി തുടർന്ന സമരം പെരുമാറ്റച്ചട്ടം നിലവിൽവന്ന സാഹചര്യത്തിൽ നിർത്തിവെക്കുകയാണെന്നും ഇനി ജനങ്ങൾ തീരുമാനിക്കട്ടെയെന്നും യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിഷയത്തിൽ സർക്കാർ നിലപാടാണൊ ഉദ്യോഗാർഥികളുടെ നിലപാടാണോ ശരിയെന്ന് കാലം തെളിയിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചപോലെ നിയമസഭ തെരഞ്ഞെടുപ്പിലും വനിതകൾക്കും യുവാക്കൾക്കും പാർട്ടി പരിഗണന നൽകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ചോദ്യത്തിന് മറുപടിയായി ഫിറോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story